ഗുരുദേവ കീര്‍ത്തനം
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ ഞങ്ങള്‍
ഗുരുവിനെ നിത്യവും വാഴ്ത്തീടുന്നേ,
ഗുരുവിന്റെ ചൈതന്യം എന്നും ലഭിക്കുവാന്‍
ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ,
ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടിലായ്
ഭൂജാതനായൊരു ദിവ്യബാലന്‍,
കീഴ് ജാതിക്കാരോട് അയിത്തം പുലര്‍ത്താതെ
ചേര്‍ന്നു കളിച്ചൊരു കൂട്ടുകാരന്‍
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ……
കാര്‍വര്‍ണ്ണനെപ്പോലെ പൈക്കളെ മേച്ചുകൊണ്ട്
ഓടി നടന്നൊരു കുട്ടിക്കാലം
സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടിയ
സദ്ഗുണനാണന്നു നാരായണന്‍
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ….
ഈശ്വരനാമങ്ങള്‍, മന്ത്രങ്ങള്‍ ചൊല്ലുന്ന
ചൈതന്യമുള്ളൊരു പൊന്‍ഹൃദയം
ഭക്തനാം ഗുരുവിന്‍ ഹൃദയത്തിനുള്ളിലായ്
മറ്റൊരു ചിന്തയും എത്തിയില്ല.
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ….
ക്ഷേത്രങ്ങള്‍ ദര്‍ശിച്ച പുണ്യമനസ്സുമായ്
കാലങ്ങളോളം നടന്നു സ്വാമി,
ജാതി മതത്തിലെ വേര്‍തിരിവൊക്കെയും
മാറ്റി മറിച്ചൊരു പുണ്യാത്മാവ്
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ….
അരുവിപ്പുറത്തിന്റെ ചൈതന്യ സിദ്ധിക്ക്
ഗുരുവിന്റെ ദര്‍ശനം ഒന്നു മാത്രം.
നാനാ മതസ്ഥരാം സ ദ് ജനമങ്ങനെ
സ്വാമിക്ക് ശിഷ്യരായി ഒത്തുകൂടി
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ…
പാറയെ പീഠമായി സങ്കല്‍പ്പിച്ചുള്ളൊരു
ശിവലിംഗം രൂപത്തെ മനസ്സില്‍ കണ്ടു
ധ്യാനിച്ചു, ധ്യാനിച്ചു മനസ്സ് നിറഞ്ഞപ്പോള്‍
ഒടുവിലായ് ശിവലിംഗം പ്രതിഷ്ഠയായി
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ….
വിദ്യക്ക് മുന്‍തൂക്കം നല്‍കിയ വര്യനാം
ഗുരുവിനെ നാമെന്നും വാഴ്ത്തിടുന്നു,
അന്ധവിശ്വാസവും, അനാചാരമൊക്കെയും
മാറ്റി എടുത്തൊരു കര്‍മ്മധീരന്‍.
വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ ഞങ്ങള്‍
ഗുരുവിനെ നിത്യവും വാഴ്ത്തീടുന്നേ,
ഗുരുവിന്റെ ചൈതന്യം എന്നും ലഭിക്കുവാന്‍
ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ.
7558860423