കൂട്ട്

സമുചിതമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ ഭാസുരചന്ദ്രന്‍ സാറിന് നല്‍കിയത്. റവന്യൂ ടവറിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ ചെറിയ ഹാളിലായിരുന്നു പരിപാടി. അമ്പതു പേര്‍ക്കിരിയ്ക്കാവുന്ന ചെറിയൊരു ഹാള്‍ .
സഹപ്രവര്‍ത്തകരില്‍ പലരും സംസാരിച്ചു.

നിസ്വാര്‍ത്ഥനായ ജനസേവകന്‍. പ്രൊഫഷനോട് നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നവന്‍. സഹപ്രവര്‍ത്തകരെ സ്‌നേഹിയ്ക്കുക മാത്രമല്ല ബഹുമാനിയ്ക്കുകയും ചെയ്തിരുന്നവന്‍.
അങ്ങനെ എത്രയെത വിശേഷണങ്ങള്‍.
തന്റെ റിട്ടയര്‍മെന്റ് റവന്യുവകുപ്പിന് തീരാനഷ്ടമാണെന്നു കൂടി അവര്‍ പറഞ്ഞു വെച്ചു.

ഭാസുര ചന്ദ്രന്‍ സാര്‍ കൗതുകത്തോടെ എല്ലാം കേട്ടിരുന്നു.
വാസ്തവത്തില്‍ താന്‍ ഇതൊക്കെയായിരുന്നുവോ.? ആയിരിയ്ക്കാം. അവരുടെയൊക്കെ വാക്കുകളിലൂടെ ഭാസുര ചന്ദ്രന്‍ സാര്‍ സ്വയം അറിയുകയായിരുന്നു. നാം നമ്മെ അറിയേണ്ടതു മറ്റുള്ളവരിലൂടെയാണല്ലോ.
വികാര തീവ്രമായി സംസാരിച്ചത് ഹെഡ് ക്ലാര്‍ക്ക്എലിസബത്ത് ജോര്‍ജ്ജായിരുന്നു. നഷ്ടപ്പെടലിന്റെ വേദനയെന്നൊക്കെ കേട്ടിട്ടേയുള്ളു. ആ വേദന സത്യമായും താന്‍ അറിയുന്നത് ഇപ്പോഴാണ്. ഭാസുര ചന്ദ്രന്‍ സാര്‍ വിട പറയുന്ന ഈ വേളയില്‍.

വള്ളിയും, പൂക്കളുമള്ള സാരിയുടെ മുന്താണി പിടിച്ചവര്‍ കണ്ണുകളൊപ്പി
എലിസബത്ത് ജോര്‍ജ്ജിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ട്. അതു ഭാസുര ചന്ദ്രന്‍ സാറിനറിയാം.
അവര്‍ക്ക് തന്നോടുണ്ടായിരുന്ന അടുപ്പവും, സ്‌നേഹവും..
അതിന്റെ പൊരുള്‍ തേടി മനസ്സ് ഒരു പാട് അലഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും കണ്ടെത്താനായില്ല.
പെണ്‍ മനസ്സ് കടലാണല്ലോ.

വാസ്തവത്തില്‍ താന്‍ ഇതൊക്കെയായിരുന്നുവോ.? ആയിരിയ്ക്കാം. അവരുടെയൊക്കെ വാക്കുകളിലൂടെ ഭാസുര ചന്ദ്രന്‍ സാര്‍ സ്വയം അറിയുകയായിരുന്നു. നാം നമ്മെ അറിയേണ്ടതു മറ്റുള്ളവരിലൂടെയാണല്ലോ.

ഉച്ചയ്ക്ക് എലിസബത്തിനൊപ്പമാണ് ഉണ്ണാനിരിയ്ക്കുക.
ടിഫിന്‍ ബോക്‌സിന്റെ പുറം തുടച്ചു വൃത്തിയാക്കി ബാഗില്‍ വെച്ചിട്ട് വരാന്തയോളം ഒപ്പം വന്ന് ബാഗ് കൈയ്യില്‍ തന്നിട്ട് ലക്ഷ്മി പറയുമായിരുന്നു.
ഒഴിച്ചു കറി ഡപ്പായിലാക്കി വെച്ചിട്ടുണ്ട് , തുറക്കുമ്പോള്‍ തുളുമ്പരുത്.
താന്‍ സൂക്ഷ്മതയോടെ ടിഫിന്‍ ബോക്‌സ് തുറക്കുന്നത് എലിസബത്ത് നോക്കിയിരിയ്ക്കും.
ലക്ഷ്മിയുടെ മനസ്സ് ഈ ടിഫിന്‍ ബോക്‌സിലുണ്ട്. – ഒരിയ്ക്കല്‍ എലിസബത്ത് പറഞ്ഞു.
അതെന്താ.?

ഇത്ര രാവിലെ മൂന്നു , നാലു കൂട്ടം കറികളും , ഒന്നാന്തരം കുത്തരിച്ചോറും ഉണ്ടാക്കി തരുന്ന ല ക്ഷ്മി – സാര്‍ എത്ര ഭാഗ്യവാന്‍.
ലക്ഷ്മി തന്റെ അഭിമാനമായിരുന്നു. –
ഐശ്വര്യലക്ഷ്മിയായിരുന്നു..
കുട്ടികള്‍ ഇല്ലെന്നുള്ള ഒരു ദു:ഖം മാത്രമേ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു.

ഒടുവിലൊടുവിലായപ്പോ ള്‍ താന്‍ അവള്‍ക്കു മകനായി. അവര്‍ തനിക്കു മകളും. അങ്ങനെ ആ ദുഃഖം പരിഹരിയ്ക്കപ്പെട്ടതായി പരസ്പരം നടിച്ചു.
എന്തൊക്കെ പകരം വെച്ചാലും മക്കളില്ലായ്മ എന്ന ദുഃഖം ദമ്പതിമാരുടെ മനസ്സിന്റെ അടി ത്തട്ടില്‍ അണയാതെ കിടക്കും. ഉമിത്തിയു പോലെ..
എലിസബത്തിന് എന്താ ഒരു കുറവ്.? ജോര്‍ജ്ജ് സ്‌നേഹമുള്ളവനല്ലേ.?
അതെ. – നിറയെ സ്‌നേഹമുള്ളൊരു മനസ്സും അതുപ്രകടിപ്പിയ്ക്കാന്‍ കഴിവില്ലാത്ത ശരീരവുമുള്ളൊരു ഭര്‍ത്താവ്. –
അതു പറയുമ്പോ ള്‍ അതീവസുന്ദരിയും, ആരോഗ്യവതിയുമായ എലിസബത്തിന്റെ മുഖത്ത് നിരാശയുടെ കരിമേഘങ്ങള്‍ വന്നു മൂടി.
പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയ ഭര്‍ത്താവിന്റെ എല്ലാ പരിചരണങ്ങളും കഴിഞ്ഞാണ് എലിസബത്ത് കൃത്യസമയത്തു ഓഫീസിലെത്തിയിരുന്നത്.
ചെയ്യാതിരിയ്ക്കാനാവില്ലല്ലോ.
പെണ്ണല്ലേ.?
ഭാര്യയല്ലേ.?
ഇല്ലെങ്കില്‍ വേറെ പേരുവീഴും. . എലിസബത്തില്‍ നിന്നും പുറത്തേയ്ക്കു വന്ന നെടുവീര്‍പ്പിന്റെ ചൂട് ഭാസുര ചന്ദ്രന്‍ സാര്‍ അറിഞ്ഞു. ഒരു അഗ്‌നി കുണ്ഡത്തിന്റെ അരികില്‍ നില്ക്കുന്നതു പോലെയുണ്ടായിരുന്നു.
ലക്ഷ്മിയുടെ മരണത്തോടെ ഉച്ചയൂണു ഹോട്ടലിലാക്കി.
ഒരു ഉച്ചയ്ക്ക് എലിസബത്ത് പറഞ്ഞു. –
സാറിന്നു ഹോട്ടലില്‍ പോകണ്ട.
എന്തേ?
സാറിനുള്ളതുകൂടി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. –
എന്തിനു ബുദ്ധിമുട്ടാന്‍ പോയി.?
എന്തു ബുദ്ധിമുട്ട്? – ഒരാള്‍ക്കുണ്ടാക്കുന്നതും , ഒന്‍പതു പേര്‍ക്കുണ്ടാക്കുന്നതും ഒരു പോലെയേ ഉള്ളു.. എന്തായാലും അരിയും. കറിയും വേകണം. – എലിസബത്ത് ലാഘവത്തോടെ പറഞ്ഞു.
എന്നാലും. – …

അതിന്റെ പേരാണു റിട്ടയര്‍മെന്റ് മാര്യേജ് . എല്ലാസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും ജീവിതത്തില്‍ അങ്ങനെയൊരു യോഗമുണ്ട്.
പിന്നെ – പിന്നെ – ഇപ്പം ഒന്നൂടെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നൊരു തോന്നലുണ്ടാകും. – അവള്‍ വിരല്‍ കൊണ്ടു തന്റെ കവിളില്‍ കുത്തി

ഒരെന്നാലുമില്ല. ഒരു സത്യം പറയട്ടെ. സാറിന്റെ കൂടെയല്ലാതിരുന്നാല്‍ എനിക്കു വറ്റിറങ്ങില്ല… സത്യം. – അവള്‍നാണത്തോടെ ചിരിച്ചു.
അന്നു മുതല്‍ ഇന്നോളം തനിക്കു വേണ്ടി കൂടി എലിസബത്ത് ഊണു കരുതിപ്പോന്നു.
പുറത്തേയ്ക്കു വരുമ്പോള്‍ പ്യൂണ്‍ വാസുക്കുട്ടി പറഞ്ഞു. –
സാര്‍ ഓട്ടോ റെ ഡിയാ –
ആരോടും പ്രത്യേകമായി പിന്നെ യാത്ര പറഞ്ഞില്ല.
ഓട്ടോയിലേക്കു കടന്നിരിയ്ക്കുമ്പോള്‍ പിന്നില്‍ എലിസബത്തിന്റെ നനഞ്ഞ ശബ്ദം. –
സാര്‍ ഇതു കൂടി.
കൈയ്യില്‍ ബൊക്കെയുo, മാലയുമായി അവര്‍ ചാരത്ത്.
താന്‍ ബോധപൂര്‍വ്വം അതു മറന്നു വെച്ചതായിരുന്നു. എലിസബത്ത് അതു സീറ്റിലേക്കു വെച്ചു തന്നു.
പണ്ടൊക്കെ ലക്ഷ്മിയോടു പറയുമായിരുന്നു.
ഞാന്‍ റിട്ടയര്‍ ആയി വരുമ്പോള്‍ നീ വാതില്ക്കലുണ്ടാകണം. എന്നെ സ്വീകരിച്ച് അകത്തേയ്ക്കു കൊണ്ടുപോകാന്‍. –
എന്നിട്ട്.?
കൗതുകത്തോടെയുള്ള അവളുടെ ചോദ്യം.
ബൊക്കെ ഞാന്‍ നിന്റെ കൈയ്യില്‍ തരും.. മാല കഴുത്തിലിടും..
അതെന്തിനാ .?
അതിന്റെ പേരാണു റിട്ടയര്‍മെന്റ് മാര്യേജ് . എല്ലാസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും ജീവിതത്തില്‍ അങ്ങനെയൊരു യോഗമുണ്ട്.
പിന്നെ – പിന്നെ – ഇപ്പം ഒന്നൂടെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നൊരു തോന്നലുണ്ടാകും. – അവള്‍ വിരല്‍ കൊണ്ടു തന്റെ കവിളില്‍ കുത്തി.
ഇന്ന് ബൊക്കയും, മാലയും സ്വീകരിയ്ക്കാന്‍ ലക്ഷ്മിയില്ല –
ഭാസുര ചന്ദ്രന്‍ സാറിന്റെയുള്ളില്‍ വല്ലാത്തൊരു നീറ്റല്‍ അനുഭവപ്പെട്ടു.
മാലയും, ബൊക്കെയുമായി ഓട്ടോയില്‍ നിന്നിറങ്ങി അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നില്‍ ചെന്നുനിന്നു മെല്ലെ വിളിച്ചു.
ലക്ഷ്മി –
കാത്തുനില്പ് എന്ന പോലെ ഒരു നിമിഷം നിന്നു. പിന്നെ കീശയില്‍ നിന്നും താക്കോലെടുത്തു വാതില്‍ തുറന്നു.
ഭിത്തിയില്‍ ഇരുന്നു ലക്ഷ്മി ചിരിച്ചു.
വാതില്‍ തുറക്കണ്ട. ഒന്നു വിളി കേള്‍ക്കുകയെങ്കിലും ചെയ്തു കൂടേ.? — ഭാസുര ചന്ദ്രന്‍ സാര്‍ പരിഭവത്തോടെ ഭാര്യയെ നോക്കി.
അപ്പോഴും ലക്ഷ്മി ചിരിക്കുകയാണ്.
ഞാന്‍ ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞു. – ദാ – ബൊക്കെയും മാലയും. – മാല നിനക്കുള്ളതാ…. പക്ഷേ…
ഭാസുര ചന്ദ്രന്‍ സാറിന്റെ മിഴികള്‍ നിറഞ്ഞു.
പൂമുഖത്തെ സെറ്റിയില്‍ അയാള്‍ തളര്‍ന്നിരുന്നു. ഈ ഏകാന്തത, ഒറ്റപ്പെടല്‍, വല്ലാതെ വീര്‍പ്പുമുട്ടിയ്ക്കുന്നു.. വയ്യ ….
രാത്രിയില്‍ ഉറക്കം വന്നതേയില്ല…
വിരസമായ പകലുകളും , നിദ്രാവിഹീനമായ രാവുകളും അയാളെ ഭ്രാന്തുപിടിപ്പിച്ചു.
എത്രയോ ദിവസങ്ങളായി ഉറങ്ങിയിട്ട്.?
മദുപിച്ചാല്‍ ഉറക്കം കിട്ടുമോ.? അങ്ങനെ കേട്ടിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേ വരെ മദ്യം കൈ കൊണ്ടു തൊട്ടിട്ടില്ല.
പക്ഷേ. ഇപ്പോ ള്‍ തനിയ്‌ക്കൊന്ന് ഉറങ്ങിയെ മതിയാകൂ- എല്ലാം മറന്നുള്ള ഉറക്കം.
ഡ്രസ്സുമാറി വരാന്തയിലേക്കുവരുമ്പോള്‍ ലക്ഷ്മിയുടെ ശബ്ദം –
എവിടെ പോകുന്നു.?
ഭിത്തിയില്‍ മാലയിട്ട ലങ്കരിച്ചു വെച്ചിരിയ്ക്കുന്ന ചിത്രത്തിലേക്കു നോക്കി. ഇപ്പോഴും ആ ചിരിയുണ്ട് മുഖത്ത്.
പുതിയ ശീലങ്ങളൊന്നും ഉണ്ടാക്കി വെയ്ക്കരുത്. അതും ഈ പ്രായത്തില്‍. – ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.

എത്രയോ ദിവസങ്ങളായി ഉറങ്ങിയിട്ട്.?
മദുപിച്ചാല്‍ ഉറക്കം കിട്ടുമോ.? അങ്ങനെ കേട്ടിട്ടുണ്ട്. ജീവിതത്തില്‍ ഇന്നേ വരെ മദ്യം കൈ കൊണ്ടു തൊട്ടിട്ടില്ല.
പക്ഷേ. ഇപ്പോ ള്‍ തനിയ്‌ക്കൊന്ന് ഉറങ്ങിയെ മതിയാകൂ- എല്ലാം മറന്നുള്ള ഉറക്കം.
ഡ്രസ്സുമാറി വരാന്തയിലേക്കുവരുമ്പോള്‍ ലക്ഷ്മിയുടെ ശബ്ദം –

വയ്യ ലക്ഷ്മി. ഈ പ്രായത്തില്‍ ഒറ്റയ്ക്ക്. – അയാള്‍ ദയനീയമായി ഭാര്യയെ നോക്കി.
അല്ലെങ്കില്‍ ഞാനും വരുന്നു നിന്റെയടുത്തേയ്ക്ക്.
അപ്പോഴും ലക്ഷ്മി ചിരിയ്ക്കുന്നു.
അയാള്‍ മൊബൈലെടുത്തു. ആരെയെങ്കിലും ഒന്നു വിളിയ്ക്കണം. വല്ലതും സംസാരിക്കണം. മനസ്സുതുറന്നു സംസാരിയ്ക്കാന്‍ പറ്റിയ ഒരാളെയുള്ളു. – എലിസബത്ത്.
റിട്ടയര്‍മെന്റിനു ശേഷം വിളിയ്ക്കണം, വിളിയ്ക്കണമെന്നു പലവട്ടം വിചാരിച്ചു. പിന്നെ വേണ്ടെന്നു വെച്ചു. –
എന്തിനു വെറുതെ..
എലിസബത്തിന്റെ നമ്പറിലേക്കുവിളിച്ചു. എലിസബത്ത് വേഗം ഫോണെടുത്തു.
ഞാന്‍ സാറിനെ വിളിച്ചിരുന്നു. – എലിസബത്തിന്റെ ശബ്ദത്തിനു വല്ലാത്ത ക്ഷീണം.
എന്ന് -?
രണ്ടാഴ്ചയായി. അപ്പോഴൊക്കെ സ്വിച്ച്ഡ് ഓഫ് –
ഈയിടെയായി ഒന്നിലും ഒരു ശ്രദ്ധയുമില്ല. എന്താവിശേഷങ്ങള്‍ .?,
ജോര്‍ജ്ജ് മരിച്ചു. അതു പറയാനായിരുന്നു.
ഭാസുര ചന്ദ്രന്‍ സാര്‍ നിശബ്ദനായിരുന്നു. എന്താണു പറയേണ്ടത്.
അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും പോകുമായിരുന്നു. – കഷ്ടം.
ഞാന്‍ തനിച്ചായി പോയി സാര്‍ – .. എലിസബത്തിന്റെ ദു:ഖാര്‍ദ്രമായ വാക്കുകള്‍.
ഞാനും. – ഭാസുര ചന്ദ്രന്‍ സാര്‍ മെല്ലെ പറഞ്ഞു.
ഒരു ഞൊടിയിട നേരത്തെ മൗനത്തിനു ശേഷം അങ്ങേ തലയ്ക്കല്‍ നിന്നും എലിസബത്തിന്റെ സങ്കടപ്പെട്ട ചോദ്യം —
സാര്‍ നമുക്കു രണ്ടു പേര്‍ക്കും ………
എലിസബത്തിന്റെ സ്വരം ഇടറി. വാക്കുകള്‍ മുറിഞ്ഞു.
എലിസബത്ത് എന്താണു പറഞ്ഞു വന്നത്.? പ്രതീക്ഷയോടെ അയാള്‍ ഫോണ്‍ കാതോടു ചേര്‍ത്തു പിടിച്ചു.
ഹലോ …
ഹലോ …
അങ്ങേ തലയ്ക്കല്‍ ഒരു മൗനം നീണ്ടു പോകുന്നത് അയാള്‍ അറിഞ്ഞു…

Author

Scroll to top
Close
Browse Categories