ഈ കുന്നിൻ മുകളിൽ കളിയാടുന്നത് ശാന്തിയും സമാധാനവും

ഗുരുമന്ദിരത്തില്‍ നിന്നും താഴേക്കു നോക്കിയാല്‍ തെളിയുന്ന നഗരക്കാഴ്ചകള്‍ ഒക്കെയും അനുഭവിക്കുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകും ഇത് ‘ശിവഗിരിക്കുന്നു’പോലെയുണ്ടല്ലോയെന്ന്. അതെ. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഗോവ ഗുരുമന്ദിരത്തെ രണ്ടാം ശിവഗിരിയായിക്കാണാം. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമന്യേ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ കടന്നുവരാനുള്ള ഒരിടമാണ് ഗോവ.

ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും പഠിച്ച് ജീവിതത്തിൽപ്രയോഗവത്കരിക്കാൻ ശ്രമിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനഫലമാണ് ഗോവ ശ്രീനാരായണ ഗുരു മന്ദിരം. വളരെ മനോഹരമായ ഒരു കുന്നിനുമുകളില്‍ ശാന്തിയും സമാധാനവും സന്തോഷവും കളിയാടുന്ന പരിസരം. പടിഞ്ഞാറു നിന്ന് നിരന്തരം വീശുന്ന കാറ്റ് നാം കടല്‍ക്കരയിലാണോ നില്‍ക്കുന്നതെന്ന പ്രതീതിയുണ്ടാക്കും. ഗുരുമന്ദിരത്തില്‍ നിന്നും താഴേക്കു നോക്കിയാല്‍ തെളിയുന്ന നഗരക്കാഴ്ചകള്‍ ഒക്കെയും അനുഭവിക്കുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകും ഇത് ‘ശിവഗിരിക്കുന്നു’പോലെയുണ്ടല്ലോയെന്ന്. അതെ. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഗോവ ഗുരുമന്ദിരത്തെ രണ്ടാം ശിവഗിരിയായിക്കാണാം. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമന്യേ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ കടന്നുവരാനുള്ള ഒരിടമാണ് ഗോവ.

ശ്രീനാരായണഗുരു മന്ദിരം

വ്യത്യസ്ത മതസ്ഥരായ സുമനസ്സുകളാണ് ഇതിന്റെ ആദ്യകാല പ്രവര്‍ത്തകര്‍. 2004ല്‍ അന്നത്തെ ശിവഗിരി മഠാധിപതി ശ്രീമദ്‌സ്വരൂപാനന്ദ സ്വാമികള്‍ ആണ് ആദ്യ ഗുരു ശില്പം പ്രതിഷ്ഠ നടത്തിയത്. 2019ല്‍ പഞ്ചലോഹത്തില്‍ ഗുരുശില്പം ശിവഗിരിമഠത്തിലെ സ്വാമിമാരുടെ നേതൃത്വത്തില്‍ പുന:പ്രതിഷ്ഠിച്ചു. ഒരു സ്വതന്ത്രസൊസൈറ്റിയായാണ് ഇത് പ്രവർത്തിച്ച് വരുന്നത് ഗുരുവരുള്‍ പഠിച്ച് ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ശ്രീനാരായണഗുരുമിഷന്‍ സൊസൈറ്റിയുടെ മാതൃകാപരമായ മുഖ്യ ഉദ്ദേശ്യം.

റിഥം
അംഗങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും .താത്പര്യമുള്ളവർക്കൊക്കെയും പങ്കെടുക്കാവുന്ന തരത്തില്‍, കലാപ്രവര്‍ത്തനങ്ങള്‍ക്കായി സൊസൈറ്റിയുടെ കീഴില്‍ റിഥം എന്ന പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. എല്ലാവർഷവും കലാമത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകി കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

യുവ
ഗുരുവിനെയും ഗുരുദര്‍ശനത്തെയും വരും തലമുറയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യുവ’ എന്ന പേരില്‍ മറ്റൊരു ഉപസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവന്‍ മലയാളി സമൂഹത്തിലെ യുവതലമുറയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഗുരുദര്‍ശന പഠന വേദി
എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഗുരു സവിധത്തിലെത്തി ഹോമവും പ്രാര്‍ത്ഥനയും ഗുരുകൃതി പാരായണവും നടത്തുന്നു. കൂടാതെ, പ്രഭാഷകരെ ക്ഷണിച്ചു വരുത്തി ഗുരുദര്‍ശനത്തെക്കുറിച്ച് മാസത്തില്‍ ഓരോ പ്രഭാഷണവും നടത്തി വരുന്നു. സൊസൈറ്റിയുടെ പ്രധാനലക്ഷ്യമായ ഗുരുവരുളും ഗുരുകൃതികളും കൂടുതല്‍ പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൊസൈറ്റി കടന്നിരിക്കുകയാണ്. ഇതിനായി ഗുരുദര്‍ശന പഠനവേദി എന്നൊരു ഉപസമിതിയും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്ന പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കൂടുതലായുള്ള ഗോവയില്‍ ശ്രീനാരായണഗുരുമിഷന്‍ സൊസൈറ്റി കൂടുതല്‍ പ്രഭയോടെ തിളങ്ങി നില്‍ക്കും എന്ന കാര്യം നിസ്തര്‍ക്കമാണ്.

ശ്രീനാരായണ ഗുരുമിഷന്‍ സൊസൈറ്റിയുടെ
ഇപ്പോഴത്തെ ഭാരവാഹികൾ:

ശശിധരൻ ഗോപാൽ പ്രസിഡന്റ്. 9823365141.
പ്രകാശ് കൂരാളി വൈസ് പ്രസിഡന്റ്
8208032243
എ.എൻ.സത്യദേവൻ.
ജനറൽ സെക്രട്ടറി.
9822125857.
സജികുമാർ.എസ്.
ജോയിന്റ് സെക്രട്ടറി.9422057665.
കെ.എൻ.വത്സലൻ.
ട്രഷറർ.9422734126.
പവിത്രൻ.കെ. ജോയിന്റ് ട്രഷറർ.
8788149568
കെ ആർ ബാബു
ഇന്റേണൽ ഓഡിറ്റർ.
9822132079.

Author

Scroll to top
Close
Browse Categories