വണ്ടി
ഇരട്ടക്കാള തൻ മൊരട്ട് വണ്ടിയിൽ
ഇരുട്ടിലൂടച്ഛൻ വരുന്ന കേൾക്കുന്നു
പിറകിൽ താഴെയായ് ഇളക്കമൊത്താടി
പഴ റാന്തൽത്തിരി അകലെക്കാണുന്നു
വഴിയിൽ കല്ലുരഞ്ഞമരും ശബ്ദവും
കുടമണികളിൻ കുശാഗ്ര നാദവും
ചാഞ്ഞിരുന്ന-
രുമയായങ്ങേർ കവിത പാടുന്നു
ഇരുട്ടിലൂടേത് കൊടും മഴയത്തും
തിരക്കിച്ചെല്ലരുതിവിടെത്തും വണ്ടി
പകുതി പാടിയങ്ങുറങ്ങിപ്പോയാലും
പറഞ്ഞു വച്ച പോൽ അറിയുന്നൂ കാള
വരിക്ക പ്ലാവിന്റെ ചുവട്ടിലായ് വണ്ടി
അടക്കത്തോടതാ നിശബ്ദം നിൽക്കുന്നു
കഴുത്തിലേ നുകം അഴിച്ച് മാറ്റുമ്പോൾ
കറുമ്പൻ കാളകൾ തിരിഞ്ഞ് നോക്കുന്നു.
അടുത്ത് ചെന്ന് ‘അച്ഛാ’ നനുത്ത് പോകുന്നു
ഭയത്തിൽ മുങ്ങിയ മകന്റെ മർമരം
പതുക്കെ കൈ പിടിച്ചെഴുന്നേൽപ്പിച്ചതും
കറണ്ട് വന്ന പോൽ കവിത കേൾക്കുന്നു
അരിം ചൂര്യൻ മഹാ നിഷേധി ഭീകരൻ
അതിലൊട്ടും ചുണ എനിക്കു തന്നില്ല
അരിസസ്സും പിന്നെ കവിതയും തന്നു
അതുമതിയച്ഛാ തൊഴുത് നിൽക്കുന്നു
9562412695