കവിമുഖം!

കൈനഖങ്ങളില്‍
നെയ്‌ല് പോളിഷിട്ട കവി
കറുപ്പിച്ച മേല്‍മീശയും
വെളുത്ത താടിരോമങ്ങളും
വെളുപ്പും കറുപ്പും
ഇടതൂര്‍ന്ന കുങ്കുമവര്‍ണ്ണവും
നിറഞ്ഞ സമൃദ്ധമായ മുടി
മട്ടന്‍ കറിയുടെ മണമുള്ള
വലം കൈവെള്ളയില്‍
സിംഹം സിംഹിയെ നക്കി-
തോര്‍ത്തുംപോലെ തഴുകി!
കള്ളികുപ്പായത്തിലെ
വര്‍ണ്ണരാജിയില്‍
മനവും തനവും കുരുങ്ങിയ
ആരാധികയുടെ നയനങ്ങള്‍
വീതിക്കരയന്‍ ബ്രാന്‍ഡ്-
മുണ്ടില്‍ തെന്നി, ത്തെന്നി,
പാദങ്ങളില്‍ വട്ടംചുറ്റി.
വെട്ടിക്കൂര്‍പ്പിച്ച്., നീല പെയിന്റടിച്ച
നീളന്‍ കാല്‍ നഖങ്ങള്‍
കഴുകന്‍ ഇരയെ കോര്‍ക്കുംപോലെ
ചെരുപ്പിനെ പാദത്തോട്,
ചേര്‍ത്തിരിക്കുന്നു.
കവിയുടെ നരച്ച കണ്‍പീലികളുടെ-
നടുവില്‍, മത്തടിച്ച പെരുമ്പാമ്പിന്‍ കണ്ണുകള്‍!
ഇടം പുരികം വെളുപ്പിച്ചും
വലം പുരികം കറുപ്പിച്ചും
ആള്‍ക്കൂട്ടത്തില്‍ കവി വേറിട്ടവനായ്!
ആരാധികയുടെ താമരക്കണ്ണുകള്‍
കാല്‍നഖങ്ങളിലൂടെ
പാമ്പേണിക്കറും മാതിരി
ചുറ്റിവളഞ്ഞ് മറിഞ്ഞ് തിരിഞ്ഞ്

കഴുത്തുകടന്നതും
കവിയുടെ മുഖം കണ്ട് ബോധമറ്റ്
നിലം പതിച്ചു!

9400759640

Author

Scroll to top
Close
Browse Categories