കനകമല ശാഖാമന്ദിരം ശിലാസ്ഥാപനം

കനകമല ശാഖാമന്ദിരത്തിന്റെ പണികള്‍ക്ക് കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ തുടക്കം കുറിക്കുന്നു

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ കീഴിലുള്ള 6148 നമ്പര്‍ കനകമല ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപനം തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തിലെ സുധീഷ് ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ നിർവഹിച്ചു. കൊടകര യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. സുഗതന്‍, കെ.ആര്‍. നാരായണന്‍ മാസ്റ്റര്‍, ബിജുമോന്‍ എടത്താടന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. പുരുഷോത്തമന്‍ സ്വാഗതവും വിജി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Author

108 Views
Scroll to top
Close
Browse Categories