പൊന്നുണ്ണി കണ്ണന്‍

നീയേ ഏക ബന്ധു
നീയേ ഏകാശ്രയം
നിന്‍ നാമം മാത്രം
നിന്‍ രൂപം മാത്രം
നിന്‍ ചിരി മാത്രം
നിന്‍ കളി മാത്രം
നിനച്ചിരിക്കുന്നോരെന്നെ
കാണാത്തതെന്തെന്‍ കണ്ണാ

ഓര്‍മ്മ വച്ചെന്നൊരുനാള്‍
മുതല്‍ നീയെന്റെ പൊന്നുണ്ണിക്കണ്ണന്‍
കുളിപ്പിച്ചും പൊട്ടുതൊടുവിച്ചും
താലോലമാടിയും കളിച്ചൊരു ബാല്യം
നീയെന്നില്‍ നിറഞ്ഞൊരു കാലം

നിന്നെ മറന്നൊരു നിമിഷമില്ല
നിന്നിലലിയാത്ത ദിവസമില്ല
നിന്നോര്‍മ്മയില്‍ ഞാന്‍ സദാ
നിന്നെ നിനച്ചിരിക്കുന്നു.

നീയെന്നെ തേടി വന്നതെന്‍ പുണ്യം
എന്‍ ജന്മ ജന്മാന്തര സുകൃതം
നിന്നിലലിയാന്‍ കാത്തിരിക്കുന്നു
ഞാനൊരു വേഴാമ്പലായി.

ആ ദിനം മാത്രമെന്‍ സ്വപ്നം
ആ മോക്ഷയാത്രയ്ക്കായ്
പുണ്യപാപ കണക്കെടുത്തു
കാത്തിരിക്കുന്നെന്റെ കണ്ണാ
ആ ദിനം മാത്രമെന്‍ സ്വപ്നം.

Author

Scroll to top
Close
Browse Categories