നാണുഭക്തന്‍
കുടുംബകാര്യങ്ങളിലൊന്നിലും നാണുഭക്തന് വേണ്ടത്ര ശ്രദ്ധയില്ലായിരുന്നു. ഭക്തിയും പ്രാര്‍ത്ഥനയും ധ്യാനവും ഒഴിഞ്ഞ നേരവും ഇല്ലാതായി. ചില ക്ഷേത്രങ്ങളില്‍ ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍ക്കായി രാമായണവും മറ്റു പുരാണഗ്രന്ഥങ്ങളും പാരായണം ചെയ്തു കൊടുക്കുന്നതും അതിന്റെ പൊരുള്‍ ഭക്തിപ്രധാനമായി പറഞ്ഞു കൊടുക്കുന്നതും നാണുഭക്തന് വലിയ ഇഷ്ടമായിരുന്നു. മിക്കവാറും പുരാണകഥകളെല്ലാം നാണുവിനു നേരത്തെ തന്നെ ഹൃദിസ്ഥമായിരുന്നതിനാല്‍ ശ്രോതാക്കള്‍ക്ക് കഥ കാണുമ്പോലെയായിരുന്നു ആ കഥപറച്ചില്‍ അനുഭവപ്പെട്ടിരുന്നത്. നാണുവിന്റെ ആഖ്യാനശൈലി ഏതു വിരസനെപ്പോലും ആകര്‍ഷിക്കുമായിരുന്നു.
യുവാവായ നാണുവിന് വയല്‍വാരം വീട്ടില്‍ത്തന്നെയുള്ള ഇ രിപ്പും കിടപ്പും പറമ്പിലെ കൃഷിപ്പണികളും ഒക്കെ വിരസമായി തോന്നിത്തുടങ്ങി. അതിനാല്‍ കൂടെക്കൂടെ വീടുവിട്ട് നാടു ചുറ്റാന്‍ പോവുക പതിവായി. കാല്‍നടയായിട്ടായിരുന്നു ആ യാത്രയത്രയും. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും സത്രങ്ങളില്‍ അന്തിയു റങ്ങിയും ദിവസങ്ങള്‍ കടന്നുപോയി. വയല്‍വാരം വീട്ടിലേക്കുള്ള നാണുവിന്റെ മടക്കം വല്ലപ്പോഴുമായപ്പോള്‍ മാതാവായ കുട്ടിയമ്മയ്ക്ക് വലിയ സങ്കടമായി.
അക്കാലത്ത് ഭസ്മവും ചന്ദനവും നനച്ച് നെറ്റിത്തടത്തിലും കൈകളിലുമൊക്കെ വാരി പൂശിയും ജപമാലകളണിഞ്ഞും പുരാണഗ്രന്ഥങ്ങള്‍ കൈയ്യിലേന്തിയും അവ നിരന്തരം പാരായണം ചെയ്തും ദേശാന്തരഗമനം നടത്തുന്ന നാണുവിനെ ആളുകള്‍ നാണുഭക്തന്‍ എന്നു വിളിച്ചു തുടങ്ങി. ചിലര്‍ കാര്യമായിട്ടും മറ്റു ചിലര്‍ കളിയായിട്ടുമാണ് നാണുവിനെ അങ്ങനെ വിളിച്ചു പോന്നത്. ആ വിളിപ്പേര് നാണുവിനുമേല്‍ പതിഞ്ഞപ്പോള്‍ മാടനാശാനും കൃഷ്ണന്‍ വൈദ്യര്‍ക്കും തെല്ല് ആശങ്കയുണ്ടാവുകയും ചെയ്തു.
കുടുംബകാര്യങ്ങളിലൊന്നിലും നാണുഭക്തന് വേണ്ടത്ര ശ്രദ്ധയില്ലായിരുന്നു. ഭക്തിയും പ്രാര്‍ത്ഥനയും ധ്യാനവും ഒഴിഞ്ഞ നേരവും ഇല്ലാതായി. ചില ക്ഷേത്രങ്ങളില്‍ ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍ക്കായി രാമായണവും മറ്റു പുരാണഗ്രന്ഥങ്ങളും പാരായണം ചെയ്തു കൊടുക്കുന്നതും അതിന്റെ പൊരുള്‍ ഭക്തിപ്രധാനമായി പറഞ്ഞു കൊടുക്കുന്നതും നാണുഭക്തന് വലിയ ഇഷ്ടമായിരുന്നു. മിക്കവാറും പുരാണകഥകളെല്ലാം നാണുവിനു നേരത്തെ തന്നെ ഹൃദിസ്ഥമായിരുന്നതിനാല്‍ ശ്രോതാക്കള്‍ക്ക് കഥ കാണുമ്പോലെയായിരുന്നു ആ കഥപറച്ചില്‍ അനുഭവപ്പെട്ടിരുന്നത്. നാണുവിന്റെ ആഖ്യാനശൈലി ഏതു വിരസനെപ്പോലും ആകര്‍ഷിക്കുമായിരുന്നു.
ദൈവവിചാരം കലശലായതോടെ നാണുഭക്തന്റെ പെരുമാറ്റത്തിലും ജീവിതരീതിയിലും അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാ യി. അതു കണ്ട് ചിലര്‍ അത്ഭുതപ്പെട്ടു. വേറെ ചിലര്‍ പരിഭ്രാന്തരായി. എന്തു ചോദിച്ചാലും അതിനെല്ലാമുള്ള നാണുവിന്റെ മറുപടിയില്‍ ഭക്തിയുടെ സാന്നിധ്യവും സ്വാധീനവും ഉണ്ടാകുമായിരുന്നു. ലൗകികജീവിതത്തോടുള്ള വൈരാഗ്യത്തിന്റെ കടുത്ത ചില ലക്ഷണങ്ങള്‍ നാണുവില്‍ കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്കും അമ്മാവന്മാര്‍ക്കും ചില അടുത്ത ബന്ധുക്കള്‍ക്കും സഹിക്കാനാവാത്ത വിഷമമുണ്ടായി.
ഒരു ദിവസം കുട്ടിയമ്മ തരം കിട്ടിയപ്പോള്‍ നാണുവിനോടു ചോദിച്ചു.
”മോനെ നാണൂ, നിനക്കു താഴെയായി മൂന്നു പെണ്‍കുട്ടികളാണല്ലോ ഉള്ളത്. അവരുടെ കാര്യങ്ങളൊക്കെ നോക്കി നടത്തേണ്ട നീ ഈ വിധം ഊരുചുറ്റി നടന്നാല്‍ മതിയോ ?”
നാണു : ”അമ്മയ്ക്കു എന്റെ ഗതിയെക്കുറിച്ച് യാതൊന്നു മറിയില്ലല്ലോ.”
കുട്ടിയമ്മ : ”ഭക്തിയും പ്രാര്‍ത്ഥനയുമൊക്കെ വേണ്ടതാണ്. പക്ഷേ വീടും കുടുംബവുമൊക്കെ മറന്നുകൊണ്ടുള്ള ഭക്തിയും പ്രാര്‍ത്ഥനയും കൊണ്ട് എന്തു ഗണം. ഇതെല്ലാം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ വിഷമമുണ്ട്.”
തെല്ല് നേരത്തെ മൗനത്തിനു ശേഷം നാണുഭക്തന്‍ പറഞ്ഞു.
”ആരെയും വിഷമിപ്പിക്കാനല്ല എല്ലാവരുടെയും വിഷമത്തെയകറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
നാണുവിന്റെ ആ ഉറച്ച പ്രസ്താവനക്കു മുന്നില്‍ കുട്ടിയമ്മ നിശബ്ദയായി നിന്നു.