പെരുമ്പാവൂർ ശാഖയിൽ ജയന്തി ആഘോഷം

പെരുമ്പാവൂർ : ശ്രീനാരായണ ഗുരുദേവന്റെ 168-ാംജന്മദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ 857-ാം നമ്പർ ശാഖയിൽ നടന്ന ജയന്തി സമ്മേളനം രാവിലെ ഗുരു പൂജയോടെ ആരംഭിച്ചു. സി.എച്ച്. മുസ്തഫ മൗലവി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിഷ്ണുപ്രിയ അനുഗ്രഹ പ്രഭാഷണം നടത്തി.ശാഖ പ്രസിഡന്റ് ടി.കെ.ബാബു അധ്യക്ഷത വഹിച്ചു. സി.കെ.സുരേഷ് ബാബു, ശാന്ത മോഹനൻ, എം.എസ്.സുനിൽ, കെ.രാമചന്ദ്രൻ, എൻ.ജി.തമ്പി, എം.വി.ചിദംബരൻ, വത്സല രവികുമാർ, കുമാരി ഐശ്വര്യ മധു,സി തമ്പാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചതയ സദ്യയും കലാകായിക മത്സരങ്ങളും നടന്നു.

Author

91 Views
Scroll to top
Close
Browse Categories