ഡോ:പി.ആര്‍.ശാസ്ത്രി:അനുപമനായ ശ്രീനാരായണ ധര്‍മ്മ പ്രചാരകന്‍

പ്രാരംഭഘട്ടത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ശാസ്ത്രികള്‍ വിദ്യാലയത്തിന്റെദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്.എന്നിരുന്നാലും വിദ്യാദാനത്തോടൊപ്പം ഉന്നതരായ കലാസാഹിത്യ സാംസ്‌കാരികനായകന്മാരെ ഭാഗഭാക്കുകളാക്കി സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളിലെ നാനാമുഖങ്ങളായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രികള്‍ശ്രദ്ധാലുവായിരുന്നു

ഗുരു മുഖത്തുനിന്ന് നേരിട്ട് ഉപദേശങ്ങളും അനുഗ്രഹാശിസുകളും സമ്പാദിച്ച പണ്ഡിതന്‍,സംസ്‌കൃത പ്രചാരകന്‍, പ്രതിഫലേച്ഛ കൂടാതെ ആതുര ശുശ്രൂഷയില്‍ മുഴുകിയവൈദ്യന്‍,വിദ്യാര്‍ത്ഥികളെ കഴിവറിഞ്ഞ് പ്രോത്സാഹിപ്പിച്ച വിദ്യാഭ്യാസപ്രവര്‍ത്തകന്‍ഇങ്ങനെഏതാനും വാക്കുകളില്‍ ഒതുക്കാവുന്ന വ്യക്തിത്വമായിരുന്നില്ല ഡോ: പി ആര്‍ ശാസ്ത്രി. ശാസ്ത്രികള്‍ സ്ഥാപിച്ചു വളര്‍ത്തി പരിപാലിച്ചു പോന്ന എസ് എന്‍ വി സംസ്‌കൃത വിദ്യാലയം സ്ഥിതിചെയ്യുന്ന പറവൂരില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റൊരു കര്‍മ്മ മേഖലയും വാസകേന്ദ്രവുമായിരുന്ന ആലുവയിലും അദ്ദേഹത്തിന്റെ ആര്യാ ഫാര്‍മസിയിലുംആലുവാഅദ്വൈതാശ്രമത്തിലും ശ്രീനാരായണഗിരിയിലും കേരളമൊട്ടാകെയും ഡോ.ശാസ്ത്രികളുടെ സ്മരണ നിറഞ്ഞു നില്‍ക്കുന്നു.
എറണാകുളത്തെ പറവൂര്‍ പുത്തന്‍വേലിക്കര ഗ്രാമത്തില്‍ വൈദ്യ പാരമ്പര്യമുള്ള പാലക്കാപറമ്പില്‍ കുടുംബത്തിലാണ് 1901ല്‍ ശാസ്ത്രികള്‍ ജനിച്ചത്. പ്രശസ്തരായ പി കെ രാമന്‍ വൈദ്യര്‍ – കൊച്ചു പെണ്ണ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ മൂന്നാമനായിരുന്നു പി ആര്‍ വേലായുധന്‍ എന്ന ഡോ: പി ആര്‍ ശാസ്ത്രി. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ വൈദിക അധികാരിയായിരുന്ന സ്വാമിശങ്കരാനന്ദശാസ്ത്രികളുടെ ഇളയച്ഛനായിരുന്നു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന സമയത്ത് സമീപപ്രദേശമായ ഇളന്തിക്കരയില്‍ സമാഗതനായ ഗുരുദേവനെ പിതാവിനൊപ്പം സന്ദര്‍ശിച്ചതാണ് ജീവിതത്തില്‍ വഴി ത്തിരിവായത്.
ഗുരുവിന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം ആലുവ അദ്വൈതാശ്രമം സംസ്‌കൃത പാഠശാലയില്‍ ചേര്‍ന്ന് തുടര്‍വിദ്യാഭ്യാസം നേടിയത്. പലപ്പോഴും ശ്രീനാരായണഗുരു മുഖത്തുനിന്ന് നേരിട്ട് ഉപദേശങ്ങളും അനുഗ്രഹാശിസുകളും സമ്പാദിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ശാസ്ത്രി കോഴ്സ് പാസായതിന് ശേഷം അനൗപചാരിക ഇംഗ്ലീഷ് വിദ്യാഭ്യാസവും കരസ്ഥമാക്കി. തുടര്‍ന്ന്പെരിനാട്ടുംപുതുപ്പള്ളിയിലും അദ്ധ്യാപകനായി സേവനം ചെയ്തു.ഒരു ഇടവേളക്കു ശേഷം ആയുര്‍വേദ ഹോമിയോ ചികിത്സകള്‍ അഭ്യസിച്ചു.വൈകാതെ ജന്മനാട്ടില്‍ അച്ഛന്റെ കൂടെവൈദ്യവൃത്തിയില്‍ വ്യാപൃതനായി. ഒരു പീഡ എറുമ്പിനും വരുത്തരുത് എന്നുള്ള അനുകമ്പയും കരുണാകരചിന്തയും സദാ ആ യുവ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. പ്രതിഫലേച്ഛ കൂടാതെ ആതുര ശുശ്രൂഷയില്‍ മുഴുകിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ജനസമ്മതനായി മാറി.

എന്നാല്‍ അവിടെ ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന്റെ മനസ് അനുവദിച്ചില്ല. വീണ്ടും അദ്ധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞ ശാസ്ത്രികള്‍ താന്‍ പഠിച്ച ആലുവ സംസ്‌കൃതവിദ്യാലയത്തിലും അദ്ധ്യാപകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അപ്പോഴേക്കും അദ്ദേഹം ശ്രീനാരായണദര്‍ശനത്തില്‍ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം നെഞ്ചേറ്റി.1935ല്‍ ശാസ്ത്രികള്‍ ഒരു വാടക കെട്ടിടത്തില്‍ സ്വന്തം നിലയില്‍ തന്നെ ‘ശ്രീ നാരായണ വിലാസം സംസ്‌കൃതപാഠശാല ‘ എന്ന വിദ്യാലയം സ്ഥാപിച്ചു വിദ്യാഭ്യാസ വ്യാപനത്തിന് തുടക്കമിട്ടു.പിന്നീട് നന്ത്യാട്ടുകുന്നം ഗ്രാമത്തില്‍ വസ്തു സ്വായത്തമാക്കി സ്വന്തം കെട്ടിടത്തില്‍ തുടര്‍ന്ന വിദ്യാലയം പറവൂരിലെയും പരിസരപ്രദേശങ്ങളിലെയും വലിയൊരുവിഭാഗം പതിത സമൂഹത്തിന് വെളിച്ചം പകര്‍ന്നു.
അതിനിടയില്‍ സ്വാതന്ത്ര്യസമരഭടനായി രംഗപ്രവേശം ചെയ്തെങ്കിലും സുഹൃത്തുക്കളുടെ ഉപദേശം മാനിച്ച് സ്‌കൂളിന്റെ പുരോഗതിയിലും സംസ്‌കൃത പ്രചാരണ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ബദ്ധശ്രദ്ധനാകുകയായിരുന്നു.
സ്‌കൂളില്‍
സാംസ്‌കാരിക സമ്മേളനങ്ങള്‍
പ്രാരംഭഘട്ടത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ശാസ്ത്രികള്‍ വിദ്യാലയത്തിന്റെദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്.എന്നിരുന്നാലും വിദ്യാദാനത്തോടൊപ്പം ഉന്നതരായ കലാസാഹിത്യ സാംസ്‌കാരികനായകന്മാരെ ഭാഗഭാക്കുകളാക്കി സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളിലെ നാനാമുഖങ്ങളായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രികള്‍ശ്രദ്ധാലുവായിരുന്നു..
ഒരിക്കല്‍ സ്‌കൂളിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ കെ പി മാധവന്‍ നായര്‍ – സമ്മേളനങ്ങളും പരിപാടികളുമൊക്കെ ചുരുക്കി അതിനു വേണ്ടുന്ന പണമുപയോഗിച്ചു സ്‌കൂള്‍ കെട്ടിടങ്ങള്‍ ഓടു മേയണം ( ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടങ്ങള്‍ ആയിരുന്നു) എന്ന് തമാശരൂപേണ അഭിപ്രായപ്പെടുകയുണ്ടായി.
ആര്‍.ശങ്കറുമായി വളരെ അടുപ്പമുണ്ടായിരുന്നു ശാസ്ത്രികള്‍ക്ക്. ആർ.ശങ്കര്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് സംസ്‌കൃതപാഠശാലയെ ഹൈസ്‌കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തത്. അതിന്റെ ഉദ്ഘാടനവും ആര്‍.ശങ്കര്‍ തന്നെയാണ് നിര്‍വഹിച്ചത്.
എന്നാല്‍ ‘ആര്‍ഭാടങ്ങളായ കെട്ടിടങ്ങളല്ല, അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം ‘എന്ന് ദ പാരറ്റ്‌സ് ട്രെയിനിംഗ് (‘The Parrot’s training’) എന്ന കഥയിലൂടെ കാണിച്ചുതന്ന, വിശ്വഭാരതി സര്‍വകലാശാലാ സ്ഥാപകനായ മഹാകവി രബീന്ദ്രനാഥടാഗോറിന്റെആശയങ്ങളോടാണ് ശാസ്ത്രികള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നത്.എസ് എന്‍ വി പാഠശാലയോട് ചേര്‍ന്ന് സംസ്‌കൃത ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നല്‍കുന്നതിനായി ഒരു ആയുര്‍വേദ സ്‌കൂളും സ്ഥാപിച്ചു.
ആര്‍.ശങ്കറുമായി വളരെ അടുപ്പമുണ്ടായിരുന്നു ശാസ്ത്രികള്‍ക്ക്. ആർ.ശങ്കര്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് സംസ്‌കൃതപാഠശാലയെ ഹൈസ്‌കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തത്. അതിന്റെ ഉദ്ഘാടനവും ആര്‍.ശങ്കര്‍ തന്നെയാണ് നിര്‍വഹിച്ചത്.
അവിശ്രമമായ പരിശ്രമങ്ങളും ദൂരയാത്രകളും സുദീര്‍ഘമായ പുസ്തക പാരായണങ്ങളുമെല്ലാം ശാസ്ത്രികളുടെ കാഴ്ചശക്തിക്ഷയത്തിന് കാരണമായി.എങ്കിലും അകം കണ്ണുകൊണ്ട് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
ശിഷ്യര്‍ , പ്രഗത്ഭര്‍
കാഥികസമ്രാട്ടായകെടാമംഗലം സദാനന്ദന്‍ എസ് എന്‍ വി സംസ്കൃത വിദ്യാലയത്തിലെ ആദ്യവിദ്യാര്‍ത്ഥിയായിരുന്നു. പ്രശസ്ത കാര്‍ഡിയോളജിസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡുമായിരുന്ന ഡോ : സി.കെ.രാമചന്ദ്രന്‍,സംസ്ഥാനത്തെ വൈദ്യുതി സഹകരണ രജിസ്ട്രേഷന്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നഎസ്. ശര്‍മ, ആകാശവാണി മുന്‍ ഡയറക്ടറും നാടകകൃത്തും ആയിരുന്ന സി.പി രാജശേഖരന്‍ മുതലായവരൊക്കെ എസ് എന്‍ വി യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ശാസ്ത്രികളുടെ പ്രിയ ശിഷ്യരാണ്.
ബഹുമുഖ വ്യക്തിത്വം
വിദ്യാലയ പ്രവര്‍ത്തനങ്ങളോടൊപ്പം പറവൂരിലെ സുഹൃത്തുക്കളോടൊപ്പം താലൂക്ക് എസ്എന്‍ഡിപി യോഗം യൂണിയന്‍ രൂപീകരിച്ചു സമ്മേളനങ്ങളും മറ്റും നടത്തി ശ്രീനാരായണസന്ദേശങ്ങള്‍പ്രചരിപ്പിക്കുന്നതിനും മുന്‍പന്തിയിലുണ്ടായിരുന്നു. കുറച്ചുകാലം യൂണിയന്‍ സെക്രട്ടറിയായ അദ്ദേഹം പിന്നീട് എസ്എന്‍ഡിപി യോഗം ഡയറക്ടറുമായിരുന്നു.
ഒരേസമയം നാനാ തുറകളില്‍ പ്രവര്‍ത്തിച്ചു വ്യക്തിമുദ്രപതിപ്പിച്ച മഹാനുഭാവനായ ശാസ്ത്രികള്‍ കേരള ലൈബ്രറി കൗണ്‍സിലിന്റെ ആദ്യരൂപമായ’അഖിലകേരള ഗ്രന്ഥശാലാസംഘത്തില്‍’ അംഗമായിരുന്നു.
ആലുവാ താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ വൈസ്‌പ്രസിഡണ്ട്പദവിയും അലങ്കരിച്ചിരുന്നു.കേരളത്തിലെ വിവിധ വൈദ്യ സംഘടനകളെ ഒരുകുടക്കീഴില്‍അണിനിരത്തുന്നതിനുവേണ്ടി ആലുവ ആസ്ഥാനമായി ‘ കേരളആയുര്‍വേദ മണ്ഡലം’ രൂപീകരിച്ചു ..
കേരള സംസ്‌കൃത അദ്ധ്യാപക പരീക്ഷ സിലബസ് തയ്യാറാക്കുന്നതിനു വേണ്ടി പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ അംഗമായിരുന്നു. ആജീവനാന്തം സംസ്‌കൃത ഭാഷാ പ്രചാരണത്തിന് വേണ്ടി പ്രയത്നിച്ച ശാസ്ത്രികളെ’ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍’ കേരള ഘടകം ‘സഹൃദയ തിലകം ‘സുവര്‍ണ്ണമുദ്ര നല്‍കി ആദരിച്ചിട്ടുണ്ട്.ജീവിതാന്ത്യം വരെ ആലുവ അദ്വൈതാശ്രമ ത്തിന്റെ ഉപദേശക സമിതി അംഗവും അവിടുത്തെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും നേതൃത്വപരമായ സാന്നിദ്ധ്യവും ആയിരുന്നു.
1989ല്‍ തന്റെ സര്‍വസ്വവുമായിരുന്ന, രണ്ടേക്കറോളം വരുന്ന വസ്തുവും എസ് എന്‍ വി സംസ്‌കൃത ഹൈസ്‌കൂളും എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയനെ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ ശാസ്ത്രികള്‍ ഏല്‍പ്പിച്ചു കൊടുത്തു.
വിപുലമായ വ്യക്തി സൗഹൃദം
സഹോദരന്‍ അയ്യപ്പനുമായി ഡോ:ശാസ്ത്രികള്‍ക്ക് നിരന്തര ബന്ധം ഉണ്ടായിരുന്നു. സഹോദരന്റെയും പാര്‍വതി അയ്യപ്പന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ആലുവ തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ സ്ഥാപനങ്ങളുടെയെല്ലാം സുഗമമായ നടത്തിപ്പിന് ആരംഭകാലം മുതല്‍ തന്നെ ശാസ്ത്രികള്‍ സഹകരിച്ചു പോന്നിട്ടുണ്ട്.

വിപുലമായ വ്യക്തി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന സ്നേഹ സമ്പന്നനായിരുന്നു ഡോ:ശാസ്ത്രി. പട്ടംതാണുപിള്ള,പൊന്നറ ശ്രീധര്‍, എകെജി,വക്കം ബഷീര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍,കുറ്റിപ്പുഴ കൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള പി കെ ഗോപാലകൃഷ്ണന്‍, ഡോ: ടി ഭാസ്‌കരന്‍, ഡോ: കെ കെ രാഹുലന്‍, സുകുമാരന്‍ പൊറ്റക്കാട് എന്നിങ്ങനെ നീളുന്നു ആ സൗഹൃദക്കണ്ണികള്‍.
അവിശ്രമമായ പരിശ്രമങ്ങളും ദൂരയാത്രകളും സുദീര്‍ഘമായ പുസ്തക പാരായണങ്ങളുമെല്ലാം ശാസ്ത്രികളുടെ കാഴ്ചശക്തിക്ഷയത്തിന് കാരണമായി.എങ്കിലും അകം കണ്ണുകൊണ്ട് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടേയിരുന്നു.

ലളിതജീവിതം
സന്യാസികള്‍ക്ക് പോലും സാദ്ധ്യമല്ലാത്ത അതിലളിത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. 80 വയസ്സിനു ശേഷവും കടുത്ത അന്ധതയിലും ഒരു ഊന്നുവടിയുടെ സഹായത്തോടെ ആലുവയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്താണ് അദ്ദേഹം പറവൂരിലുള്ള തന്റെവിദ്യാലയത്തില്‍ എത്തിയിരുന്നത്. ഇക്കാലത്തുതന്നെയാണ് അദ്ദേഹം ‘ഏകലോക പ്രവാചകന്‍ ‘എന്ന ശീര്‍ഷകം നല്‍കി ഗുരുദേവചരിതം രചിച്ചതും.ഓര്‍മ്മയില്‍ നിന്ന്പറഞ്ഞു കൊടുത്തു എഴുതിക്കുകയായിരുന്നു . അദ്ധ്യാപക ശ്രേഷ്ഠനും വാഗ്മിയും ആയിരുന്ന സി കെ ഗംഗാധരന്‍ ‘ഡോ:പി ആര്‍ ശാസ്ത്രി, തുളസിക്കതിരിന്റെ സുഗന്ധം പോലെ ‘എന്ന സ്വപുസ്തക സമര്‍പ്പണത്തിലൂടെയാണ് ശാസ്ത്രി കളോടുള്ള തന്റെ ആദരവ് പ്രകടമാക്കിയത്.
കെ സുകുമാരന്‍,സി ആര്‍ കേശവന്‍ വൈദ്യര്‍, ടി കെ മാധവന്‍,കെ ടി അച്യുതന്‍,പ്രൊഫ.പി എസ് വേലായുധന്‍,എംകെ രാഘവന്‍ വക്കീല്‍ തുടങ്ങിയ എല്ലാ എസ്എന്‍ഡിപി യോഗ സാരഥികളുമായി സദാസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘത്തിലെയും, ശ്രീ രാമകൃഷ്ണാശ്രമത്തിലെയും സന്യാസി ശ്രേഷ്ഠന്മാരുമായും ആത്മബന്ധമുണ്ടായിരുന്നു.
1989ല്‍ തന്റെ സര്‍വസ്വവുമായിരുന്ന, രണ്ടേക്കറോളം വരുന്ന വസ്തുവും എസ് എന്‍ വി സംസ്‌കൃത ഹൈസ്‌കൂളുംഎസ്എന്‍ഡിപി യോഗംപറവൂര്‍ യൂണിയനെ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ ശാസ്ത്രികള്‍ ഏല്‍പ്പിച്ചു കൊടുത്തു.
ഇപ്പോഴത്തെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേക താല്‍പര്യപ്രകാരം 1998ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഈ സദ് വാര്‍ത്ത ശ്രവിച്ചുകൊണ്ട് ആ പുണ്യാത്മാവിനു ദിവംഗതനാകാന്‍ സാധിച്ചത് ഗുരുകടാക്ഷം.
(പറവൂര്‍ എസ് എന്‍ വി സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 33 വര്‍ഷം അദ്ധ്യാപകനും 13 വര്‍ഷം പ്രിന്‍സിപ്പലുമായിരുന്നു ലേഖകന്‍. 9495159303 )