തോറ്റെങ്കിലും നീ ചങ്കല്ലേ നിക്കേ

സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് തുടര്‍ച്ചയായി നാലാം തവണയും വിംബിള്‍ഡണ്‍ ചാമ്പ്യനായി. അടുത്ത സുഹൃത്തായ ആസ്‌ട്രേലിയന്‍ സൂപ്പര്‍താരം നിക്ക് കിര്‍ഗിയോസിനെയാണ് നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി ജോക്കോവിച്ച് ഏഴാം വിംബിള്‍ഡണ്‍ കിരീടം നേടിയത്. ജനുവരിയില്‍ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനെത്തിയ ജോക്കോവിച്ചിനെ കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ നാടുകടത്തിയിരുന്നു. അന്നു ജോക്കോവിച്ചിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നത് നിക്കി കിര്‍ഗിയോസാണ്. ചങ്കായി മാറിയ ഇരുവരും വിംബിള്‍ഡണ്‍ മത്സരത്തലേന്ന് നടത്തിയ ചാറ്റ് വൈറലായി. ”മത്സരം കഴിഞ്ഞാല്‍ ഉടനെ നൈറ്റ് ക്ലബില്‍ പോകണം- പണം ജയിച്ചയാള്‍ കൊടുക്കണം.”

Author

144 Views
Scroll to top
Close
Browse Categories