വീണ്ടും
മാപ്പ് പറഞ്ഞ് ഭാജി
അന്നത്തെ
സംഭവത്തിൽ
ഖേദമുണ്ട്.
ഞാനാണ് തെറ്റുകാരൻ
വര്‍ഷം 14 കഴിഞ്ഞിട്ടും ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിംഗ് മാപ്പ് പറഞ്ഞ് തീര്‍ന്നില്ല .അടുത്ത കാലത്ത് ഒരു മാധ്യമത്തിലെ പരിപാടിയില്‍ പങ്കെടുത്തപ്പോഴും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുഖത്തടിച്ചതിന് ഹര്‍ഭജന്‍സിംഗ് മാപ്പ് പറഞ്ഞു. 2008ല്‍ പ്രഥമ ഐപിഎല്‍ സീസണിലായിരുന്നു ശ്രീശാന്തിന്റെ കരണക്കുറ്റിയ്ക്ക് രണ്ട് പൊട്ടിച്ചത്.
‘അന്നത്തെ സംഭവത്തില്‍ ഖേദമുണ്ട്. താനാണ് തെറ്റുകാരന്‍’ ഹര്ഭജന് പറയുന്നു. എല്ലാം നേരത്തെ തന്നെ മറന്നതും പൊറുത്തതുമാണെന്ന് അന്ന് അടികൊണ്ട് വാവിട്ട് കരഞ്ഞ ശ്രീശാന്ത് വെളിപ്പെടുത്തുന്നു.