പെറ്റിക്കേസിനുള്ള കുറ്റത്തിന് വധശിക്ഷ നല്‍കണോ?
ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ഒരാഴ്ചയോ, ഒരു മാസമോ, അല്ലെങ്കില്‍ ആറുമാസമോ സസ്‌പെന്റ് ചെയ്തോട്ടെ. എന്നാല്‍ ചീഫ് സെക്രട്ടറി ജയതിലക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് രണ്ടര വര്‍ഷക്കാലം പ്രശാന്തിനുള്ള ശിക്ഷ നീട്ടിക്കൊണ്ടു പോയി. ഐ.എ.എസുകാര്‍ കൊലക്കേസില്‍ പ്രതിയായാല്‍ വരെ ഇത്രയും കാലം പുറത്ത് നില്‍ക്കേണ്ട കാര്യമില്ല. ശിക്ഷിച്ചു കഴിഞ്ഞാലല്ലേ നടപടിയുള്ളു. അതുവരെ അയാള്‍ കുറ്റാരോപിതന്‍ മാത്രം. പെറ്റിക്കേസില്‍ കുറ്റം ചെയ്തയാളെ എങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കുക?
അപ്രിയ സത്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് പിണറായി സര്‍ക്കാര്‍ സര്‍വീസിന് പുറത്തിരുത്തിയ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സ്വന്തം ലാവണങ്ങളില്‍ തിരിച്ചെത്തിയതില്‍ ആര്‍ക്കാണ് അതൃപ്തി?
ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനേയും, എന്‍. പ്രശാന്തിനേയും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി സതീശന്റെ തീരുമാനത്തെ കേരളത്തിലെ ജനങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ മീഡിയവണ്‍ ചാനലിന് മാത്രം സത്യസന്ധരും കഴിവ് തെളിയിച്ചവരുമായ ഈ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി തീരെ രസിച്ചില്ല. ഇവരെ സസ്പെന്റ് ചെയ്ത അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും തിരിച്ചെടുത്തത് ശരിയായില്ലെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. പക്ഷേ മീഡിയവണ്‍ ചാനലിന് മാത്രമാണ് വലിയ വിഷമം.


(കായിക വകുപ്പ്
പ്രിൻസിപ്പൽ സെക്രട്ടറി)
ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനായിരുന്നു എന്‍. പ്രശാന്തിന് സസ്പെൻഷൻ. ചീഫ് സെക്രട്ടറി ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് മാസത്തില്‍ മൂന്നു ദിവസം പോലും ഓഫീസില്‍ വരാത്തത് മൂലം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിനെ കുറിച്ചായിരുന്നു വിമര്‍ശനം. വിവരാവകാശ രേഖകള്‍ ഹാജരാക്കിയാണ് സമൂഹമാധ്യമത്തില്‍ പ്രശാന്ത് കാര്യങ്ങള്‍ പറഞ്ഞത് . മേലുദ്യോഗസ്ഥന്റെ പ്രവൃത്തി ജനവിരുദ്ധമാണെങ്കില്‍ വിമര്‍ശനമുന്നയിക്കുന്നതില്‍ എന്താണ് തെറ്റ്?.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം അഴിമതിയെ വിമര്‍ശിച്ചിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി സസ്പെന്‍ഡ് ചെയ്തതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ നയത്തെയല്ല വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും ജനവിരുദ്ധമായ കാര്യങ്ങളെ കുറിച്ച് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് അന്ന് സുപ്രീംകോടതി പറഞ്ഞു. ആ അവകാശമാണ് എന്‍. പ്രശാന്ത് ഉപയോഗിച്ചത്. മേലുദ്യോഗസ്ഥന്മാരെ മണിയടിക്കാനൊന്നുമല്ലല്ലോ എന്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ഒരാഴ്ചയോ, ഒരു മാസമോ, അല്ലെങ്കില്‍ ആറുമാസമോ സസ്‌പെന്റ് ചെയ്തോട്ടെ. എന്നാല്‍ ചീഫ് സെക്രട്ടറി ജയതിലക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് രണ്ടര വര്‍ഷക്കാലം പ്രശാന്തിനുള്ള ശിക്ഷ നീട്ടിക്കൊണ്ടു പോയി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു പോകുന്നത് വരെ.
വധശിക്ഷക്ക് ഒരാളെ വിധിക്കുന്നത് പോലെയായി ഈ നടപടി. ഐ.എ.എസുകാര്‍ കൊലക്കേസില്‍ പ്രതിയായാല്‍ വരെ ഇത്രയും കാലം പുറത്ത് നില്‍ക്കേണ്ട കാര്യമില്ല. ശിക്ഷിച്ചു കഴിഞ്ഞാലല്ലേ നടപടിയുള്ളു. അതുവരെ അയാള്‍ കുറ്റാരോപിതന്‍ മാത്രം. പെറ്റിക്കേസില്‍ കുറ്റം ചെയ്തയാളെ എങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കുക?
രണ്ടുവര്‍ഷം പ്രശാന്തിനെ പുറത്ത് നിര്‍ത്തിയപ്പോള്‍ നഷ്ടം നികുതി കൊടുക്കുന്ന ജനങ്ങള്‍ക്ക് മാത്രം. സസ്പെന്‍ഷന്‍ കാലാവധിയില്‍ ശമ്പളത്തിന്റെ മുക്കാല്‍ ഭാഗവും ഒരു ജോലിയും ചെയ്യാതെ പ്രശാന്തിന് കിട്ടി. ഫേസ്ബുക്കിലൂടെയും ചാനലുകളിലൂടെയും പ്രതികരിച്ച് സുഖമായി മുന്നോട്ട് പോകാം. ജോലിക്ക് കയറിയില്ലെങ്കിലും കുഴപ്പമില്ല. പെറ്റിക്കേസിന് വധശിക്ഷ വിധിച്ച ചീഫ് സെക്രട്ടറി എന്‍. ജയതിലക് തന്നെയല്ലേ ഇതിന് ഉത്തരവാദി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പായിരുന്നു ബി. അശോകിനെ സസ്പെന്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴാണു നടപടി. ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ഇല്ലാതെ നടപടിക്രമം പാലിക്കാതെയാണ് ബി. അശോകിനെ സസ്പെന്റ് ചെയ്തത്.ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് തുടങ്ങി സത്യസന്ധമായ കാര്യങ്ങള്‍ പറഞ്ഞതിനായിരുന്നു സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ നയങ്ങളെയല്ല ബി. അശോക് ചോദ്യം ചെയ്തത്.
ഡി.ജി.പിയായിരിക്കുമ്പോള്‍ ലോക്നാഥ് ബെഹ്റയുമായി നടത്തിയ ഒരു സംഭാഷണമാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ‘എനിക്ക് കോടതിയെ മാത്രമേ പേടിയുള്ളു ജനത്തെ പേടിയില്ല’- ബെഹ്റ എന്നോട് പറഞ്ഞു. ‘ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് താങ്കള്‍ ശമ്പളം പറ്റുന്നത്. ഒന്നാമത്തെ ബാദ്ധ്യത ജനങ്ങളോടാണ്’- ഞാന്‍ തര്‍ക്കിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സുപ്രീംകോടതിയിലെ മൂന്ന് സീനിയര്‍ ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസ് കാണിക്കുന്ന കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു. ”ജനങ്ങളോടാണ് ഞങ്ങള്‍ക്ക് ബാദ്ധ്യതയുള്ളത് അതുകൊണ്ടാണ് ഞങ്ങള്‍ പത്രസമ്മേളനം നടത്തിയത്.” ഞാന്‍ ബെഹ്റയെ വിളിച്ചു ചോദിച്ചു ഇപ്പോള്‍ എങ്ങനെയുണ്ട്?.
ഡോ.ബി. അശോക്
ശാസ്ത്രലേഖനം എഴുതിയതും
കുറ്റമായി
അധികാര കേന്ദ്രങ്ങള്‍ക്ക് രുചിക്കാത്ത അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന് ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ . ബി. അശോകിനെയും എന്‍. പ്രശാന്തിനെയും സര്‍വീസിന് പുറത്തിരുത്താന്‍ പലവിധ തന്ത്രങ്ങളാണ് മുന്‍ സര്‍ക്കാരിലെ ചില പ്രമുഖര്‍ പയറ്റിയത്.ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് എന്‍. പ്രശാന്തിനെ രണ്ടരവര്‍ഷം സസ്‌പെന്റ് ചെയ്ത് പുറത്തിരുത്തിയതെങ്കില്‍ ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് പറഞ്ഞ ഡോ. ബി. അശോകിനെ സസ്‌പെന്റ് ചെയ്യുക മാത്രമല്ല ‘സംഘിപട്ടവും’ ചാര്‍ത്തിക്കൊടുത്തു. ഇറച്ചിയെന്നോ ബീഫ് എന്നോ മിണ്ടിപ്പോയാല്‍, ഇഷ്ടമില്ലാത്തവരെ ഉടനെ ആര്‍.എസ്.എസ്. മുദ്രവീഴ്ത്തി ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ഡോ. ബി. അശോകിനെതിരെ പ്രയോഗിച്ചത്.
കഴിഞ്ഞ ജൂൺ ആറിനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. ബി. അശോക് നിയമിതനായത്. ഉടനെ മലയാളമനോരമയിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനം കുത്തിപ്പൊക്കിയെടുത്ത് ‘ആടിനെ പട്ടി’യാക്കാൻ ശ്രമിക്കുകയായിരുന്നു. ബീഫിന്റെ അപകടകരമായ വശങ്ങളെ കുറിച്ച് കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നപ്പോള്‍ എഴുതിയ ലേഖനമാണ് മീഡിയാ വൺ ചാനൽ ഡോ. ബി. അശോകിനെതിരെ ആയുധമാക്കിയത്.
ബീഫ് തുടര്‍ച്ചയായി കഴിച്ചാല്‍ മാരക രോഗങ്ങള്‍ ഉണ്ടാകാമെന്ന് ലേഖനത്തില്‍ ഗവേഷകരെ ഉദ്ധരിച്ച് ഡോ. അശോക് പറയുന്നു. കൂടിയ അളവില്‍ ഗോമാംസം കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്നും ഇരുമ്പു കണികകള്‍ അടിഞ്ഞുകൂടി ക്രമേണ തലച്ചോര്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബീഫിലുള്ള തന്മാത്ര ധമനികളില്‍ കൊഴുപ്പും കാത്സ്യവും അടിഞ്ഞു കൂടാന്‍ ഇടയാക്കും.കുടലിലെ കാന്‍സര്‍, ടൈപ്പ് 2 ഡയബറ്റിസ്, അള്‍ഷിമേഴ്‌സ്, തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത ഗവേഷകര്‍ കണ്ടെത്തിയ കാര്യവും ലേഖനത്തിലുണ്ട്.
ബീഫ് അപ്പാടെ നിരോധിക്കണമെന്നല്ല ഈ കുറിപ്പിന്റെ താല്പര്യമെന്നും ലേഖനത്തില്‍ ഡോ. അശോക് പ്രത്യേകം എടുത്തു പറയുന്നുണ്ട്.എന്നിട്ടും ഡോ. അശോകിനെ ഗോവധ നിരോധനത്തിന് മുറവിളികൂട്ടുന്ന ഹിന്ദുത്വവാദിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ നടന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ വലിയ ആസൂത്രണം ഉണ്ടെന്ന് വ്യക്തം.

(ചീഫ് സെക്രട്ടറി)
‘സമ്മതിച്ചിരിക്കുന്നു’-ബെഹ്റയുടെ മറുപടി.
സര്‍വീസില്‍ തിരിച്ചെടുത്തതിലൂടെ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് നീതി ലഭിച്ചിരിക്കുകയാണ്. എപ്പോഴും നന്നായി പഠിച്ചുവേണം ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍. മീഡിയവണ്‍ ചാനല്‍ അവരുടെ അജണ്ട നടപ്പിലാക്കുകയാണ്. ‘രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച ഒരേ ഒരു മാധ്യമമാണ് മീഡിയാവണ്‍. ഇതേ പണി മീഡിയാവണ്ണിനും കിട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ അതിരു കടന്ന് സ്ഥിരമായി വിമര്‍ശിച്ചതിന്റെ പേരില്‍ ആ ചാനലിന്റെ ടെലികാസ്റ്റ് കട്ട് ചെയ്തു. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഹനിച്ചു എന്ന് പറഞ്ഞ് നാടുനീളെ അഭിപ്രായസ്വാതന്ത്ര്യം മുദ്രാവാക്യമാക്കി എല്ലാവരുടേയും പിന്തുണ വാങ്ങി യോഗങ്ങള്‍ നടത്തി. ഇതെല്ലാം മീഡിയാവണ്‍ ഇപ്പോള്‍ സൗകര്യപൂര്‍വം മറന്നു.
രാജ്യത്തിനു പുറത്തുള്ള കളങ്കിതരായ ആളുകളില്‍ നിന്ന് പണം വാങ്ങിയെന്നുള്ള ആരോപണത്തിന് വിധേയരാണ് ഈ ചാനല്‍. ടെലികാസ്റ്റ് കട്ട് ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അവസാന വാദം നടത്തുമ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് അങ്ങോട്ടും വീഴാം, ഇങ്ങോട്ടും വീഴാം. സുപ്രീംകോടതിയുടേത് താല്‍ക്കാലിക സ്റ്റേ മാത്രമാണ്.
തങ്ങള്‍ക്ക് മാത്രംഅഭിപ്രായസ്വാതന്ത്ര്യം മതി എന്നതാണ് മീഡിയാവണ്ണിന്റെ നിലപാട്. നമ്മള്‍ക്കും നമ്മളെ എതിര്‍ക്കുന്നവര്‍ക്കും നമ്മളെ അനുകൂലിക്കുന്നവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം വേണം.രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി ശരിയാണെന്ന് കേരളത്തിലെ എല്ലാ ചാനലുകളും വിലയിരുത്തിയപ്പോള്‍ മീഡിയാവണ്‍ മാത്രം വിവരദോഷം വിളമ്പി. എല്ലാ മണ്ടന്‍മാരും തങ്ങള്‍ ബുദ്ധിമാന്‍മാരാണെന്നാണ് ധരിക്കുന്നത്.
ഇടയ്ക്കിടെ കണ്ണാടി നോക്കിയാല്‍ അവനവന്റെ മുഖം വികൃതമാണോയെന്ന് അറിയാന്‍ കഴിയും.
മുമ്പുണ്ടായ ഒരു അനുഭവം പറയാം. സിസ്റ്റര്‍ അഭയകേസിലെ പ്രതികള്‍ക്ക് 2022ല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മീഡിയ വണ്‍ അന്ന് പറഞ്ഞു ‘അഭയ കേസ് പ്രതികള്‍ രക്ഷപ്പെട്ടു. കേസ് തെളിയിക്കാനായില്ല. പ്രതികളെ വെറുതെ വിട്ടു’എന്ന്. ഇരട്ട ജീവപര്യന്തവും ജീവപര്യന്തം കഠിനതടവും കിട്ടിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പറയുന്നതെങ്ങിനെ. ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധിയാണെന്ന് പറഞ്ഞവരാണ് മീഡിയവണ്‍ ചാനലുകാര്‍. നിയമം അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തി അറിയാവുന്ന പണിക്ക് പോകണം. ശിക്ഷിച്ചതിന് ശേഷം ജാമ്യം കൊടുത്താല്‍ എങ്ങനെയാണ് പ്രതികള്‍ നിരപരാധികളാണെന്ന് പറയുക? അഭയ കേസില്‍ മൂന്നു പതിറ്റാണ്ട് നീണ്ട പോരാട്ടം വെറുതെയായെന്ന് പറയുന്ന ചാനല്‍ അവതാരകന് നിയമം, നീതിന്യായം, ചരിത്രം, ജനതാല്പര്യം ഇവ എന്താണെന്ന് വല്ല പിടിയുമുണ്ടോ?
ഡോ. ബി. അശോകിനെയും എന്‍. പ്രശാന്തിനേയും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും തിരിച്ചെടുക്കാത്തതിന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ്അവര്‍ ചര്‍ച്ചയില്‍ ഞാന്‍ മുഖ്യമന്ത്രി സതീശനെ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായതിന്റെ ഗുണം കിട്ടാന്‍ പോകുന്നത് വി.ഡി. സതീശനാണ്. പിണറായി വിജയന്‍ ഒരു വര്‍ഷത്തേക്ക് എന്തു പറഞ്ഞാലും നിങ്ങള്‍ക്ക് ഇതുപറയാനുള്ള എന്തു യോഗ്യതയെന്ന് ജനം ചോദിക്കും. നിങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം മുഖ്യമന്ത്രിയായി ഭരിച്ചപ്പോൾ ഇതിലും വൃത്തികേടല്ലേ ചെയ്തതെന്നു നാട്ടുകാരും മാധ്യമങ്ങളും ചോദിക്കും. ആ ചര്‍ച്ച കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ഉത്തരവിട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് . എന്റെ വിമര്‍ശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍ക്കൊണ്ടുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരായ നിരവധി പേര്‍ വിളിച്ചു പറഞ്ഞിരുന്നു.
ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായും എന്‍. പ്രശാന്തിനെ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത് . തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് വന്ന അന്നും ചാര്‍ജ്ജെടുക്കാന്‍ പോയപ്പോഴും രണ്ട് ഉദ്യോഗസ്ഥരും എന്നെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞിരുന്നു.
9447051250






