സ്വർണ്ണം കട്ടാലും ബ്രാഹ്മണരെ ശിക്ഷിച്ചാൽ ലോകാവസാനം?

“ശ്രേഷ്ഠനായ ആ മനുഷ്യൻ” മോഷണം പോലുള്ള കുറ്റം ചെയ്യുകയില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മനുഷ്യർ അവരുടെ പരിദേവനങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നുണ്ട്.ഇനിയിപ്പോൾ കുറ്റം ചെയ്തു പോയെങ്കിൽത്തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് വിശ്വാസത്തിൽ ക്ഷതമേൽപ്പിച്ചെന്ന് വിലപിക്കുന്ന മറ്റൊരു വിഭാഗവും നമുക്കുചുറ്റുമുണ്ട്.നന്മ തിന്മകളെ ജാതിയുടെ ഗുണമായും ദോഷമായും കരുതുന്ന മനോഭാവങ്ങളാണ് അവിടെ മുന്നിട്ടുനിൽക്കുന്നത്. പരമ്പരാഗതമായി ഈ നാട് പേറുന്ന അബോധമാണ് ഇവിടെ പ്രകടമാവുന്നത്.ജാതി നിർമ്മിച്ച ശ്രേണിത അസമത്വത്തെ മഹത്വമായി കൊണ്ടുനടക്കുന്നവരാണ് കേരളത്തിലെ ഏറെയും മനുഷ്യർ.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ക്ഷേത്രംതന്ത്രി കണ്ടരര് രാജീവരര് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയുടെ നിർദ്ദേശപ്രകാരം ദേവൻ്റെ പൂജപ്പുരയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിലാണ് . “ശ്രേഷ്ഠനായ ആ മനുഷ്യൻ” മോഷണം പോലുള്ള കുറ്റം ചെയ്യുകയില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മനുഷ്യർ അവരുടെ പരിദേവനങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നുണ്ട്.ഇനിയിപ്പോൾ കുറ്റം ചെയ്തു പോയെങ്കിൽത്തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് വിശ്വാസത്തിൽ ക്ഷതമേൽപ്പിച്ചെന്ന് വിലപിക്കുന്ന മറ്റൊരു വിഭാഗവും നമുക്കുചുറ്റുമുണ്ട്.

നന്മ തിന്മകളെ ജാതിയുടെ ഗുണമായും ദോഷമായും കരുതുന്ന മനോഭാവങ്ങളാണ് അവിടെ മുന്നിട്ടുനിൽക്കുന്നത്. പരമ്പരാഗതമായി ഈ നാട് പേറുന്ന അബോധമാണ് ഇവിടെ പ്രകടമാവുന്നത്.ജാതി നിർമ്മിച്ച ശ്രേണിത അസമത്വത്തെ മഹത്വമായി കൊണ്ടുനടക്കുന്നവരാണ് കേരളത്തിലെ ഏറെയും മനുഷ്യർ. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ചേർന്ന് നടത്തുന്ന ഗാഢപാരായണവും നാവൊഴിയാത്ത ചർച്ചകളും മഹാസംഭവമായി വാഴ്ത്തുന്ന എഴുത്തച്ഛന്റെ കൃതികളില്‍ ജാതിശ്രേണീകരണവും അതിൽ ബ്രാഹ്മണ മഹാത്മ്യവും പലയിടങ്ങളിലായി പാടിപ്പുകഴ്ത്തുന്നുണ്ട്. മറ്റ് ജാതികളിൽ പെട്ട മനുഷ്യർക്കൊന്നും ബ്രാഹ്മണരോളം മഹത്വമില്ല എന്ന് എഴുത്തച്ഛൻ അദ്ദേഹത്തിന്റെ രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു.മഹത്വത്തിൽ ബ്രാഹ്മണർക്ക് തുല്യമായ മറ്റൊന്നും ലോകത്തില്ല എന്നാണ് എഴുത്തച്ഛൻ സ്ഥാപിക്കുന്നത്. എല്ലാ മനുഷ്യരും തുല്യരാണ് എന്നതാണ് ഇന്ത്യൻ ഭരണഘടന അടിവരയിട്ടുപറയുന്നത്.
ചിലരെമാത്രം മഹത്വവൽക്കരിക്കുകയും മറ്റുചിലരെ മൃഗവൽക്കരിക്കുകയും ചെയ്യുന്നതിനാൽ എഴുത്തച്ഛന്റെ കൃതികൾ ഭരണഘടനാവിരുദ്ധമാണ്.ജന്മംകൊണ്ടു തന്നെ ബ്രാഹ്മണർ വന്ദ്യന്മാരാണ് .അവരെ ആരും ഒരുതരത്തിലും നിന്ദിച്ചു പോകരുത് എന്ന് എഴുത്തച്ഛൻ ആവർത്തിക്കുന്നുണ്ട്. അല്പംകൂടി കടന്ന് ദൈവങ്ങൾക്കും പ്രപഞ്ചത്തിനും മുകളിൽ, ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും പരദൈവമാണ് ബ്രാഹ്മണൻ എന്ന് എഴുത്തച്ഛൻ എഴുതുന്നു. ശാശ്വതമായ ധർമ്മവും ഈശ്വരനും ബ്രാഹ്മണനാണ് എന്നാണ് എഴുത്തച്ഛന്റെ മതം. ബ്രാഹ്മണരെ യജ്ഞം ചെയ്യുന്നവർ മാത്രമായേ എഴുത്തച്ഛന് കാണാൻ കഴിയൂ. അവർ വീട്ടിൽ പാചകം ചെയ്യുകയോ ഭക്ഷണം കഴിക്കുകയോ പൂക്കൾ പറിക്കുകയോ ഒന്നും ചെയ്യുന്നതായി ഭാവന ചെയ്യാൻ ഈ ‘പാദജന്’ സാധ്യമല്ല.ബ്രാഹ്മണരാരും കുറ്റം ചെയ്യുകയേയില്ല.
ഇനിയിപ്പോൾ ചെയ്താൽ തന്നെ അവരെ ശിക്ഷിക്കുവാൻ മനുഷ്യർക്കോ ഭൂമിയിലെ ഇതര ജീവജാലങ്ങൾക്കോ അർഹതയില്ല. അവർ ദൈവത്തിനും പ്രപഞ്ചത്തിനും മുകളിലായതിനാൽ അവരെ ശിക്ഷിക്കാൻ ദൈവത്തിനോ പ്രപഞ്ചശക്തികൾക്കോ സാധ്യമല്ല.ഏതെങ്കിലും ബ്രാഹ്മണരെ എന്തെങ്കിലും പേരിൽ ശിക്ഷിച്ചാൽ ഭൂലോകം തന്നെ കത്തിനശിക്കും എന്ന് എഴുത്തച്ഛൻ പറയുന്നുണ്ട്.(സന്തുഷ്ടരാം ദ്വിജന്മാരെ വിഴുങ്ങുകിൽ കന്തരം വെന്തുപോമന്തരമില്ലേതും ) മഹാഭാരതം ആസ്തിക്യ പർവ്വത്തിൽ നാഗോൽപ്പത്തിയെ വർണ്ണിക്കുന്നിടത്താണ് എഴുത്തച്ഛന്റെ ബ്രാഹ്മണ ഭക്തി കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ആ ഭാഗം താഴെ ചേർക്കുന്നു.

“ബ്രാഹ്മണരോളം മഹത്വമില്ലാർക്കുമേ
സാമ്യം ദ്വിജന്മാർക്ക് മറ്റൊന്നുമില്ലല്ലോ
വന്ദ്യൻമാരാകുന്നതും ദിജന്മാരത്രേ നിന്ദിച്ചു
പോകാതവരെയൊരിക്കലും
ദേവാദികൾക്കും പ്രപഞ്ചത്തിനും പര-
ദൈവദമാകുന്നതും ദ്വിജന്മാരത്രേ
ശാശ്വതമാകിയ ധർമ്മമാകുന്നതു –
മീശ്വരനാകുന്നതും ദ്വിജന്മാരത്രേ
എന്തടയാളം ദ്വിജന്മാർക്കു മാതാവേ
സന്തതം യജ്ഞോപവീതാദി ലക്ഷണം
സന്തുഷ്ടരാം ദ്വിജന്മാരെ വിഴുങ്ങുകിൽ
കന്തരം വെന്തുപോമന്തരമില്ലേതും”

ശിക്ഷവിധിക്കപ്പെട്ട് ഇന്ത്യയിലെ ജയിലുകളിൽ കൂടുതലുള്ളത് അവർണ്ണരും മുസ്ലീങ്ങളുമാണെന്ന് വായിച്ചിട്ടുണ്ട്. ബ്രാഹ്മണരിൽ ഒരാൾ പോലും ഇല്ല എന്നും അവർ കുറ്റം ചെയ്യുകയില്ല എന്നുമൊക്കെ സംസാരം കേട്ടിട്ടുണ്ട്. കുറ്റം ചെയ്താലും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പണവും സ്വാധീനവുമുള്ളവർക്ക് കഴിയും എന്നത് പലതരത്തിൽ നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അല്ലാതെ ഏതെങ്കിലും വിഭാഗങ്ങളുടെ ജന്മഗുണമാണ് നന്മയെന്നോ ഏതെങ്കിലും വിഭാഗങ്ങളുടെ ജന്മദോഷമാണ് തിന്മയെന്നോ കരുതാനാവില്ല. ഏതെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാര സ്ഥാനങ്ങളിൽ വംശപരമായ തുടർച്ച ദലിതർക്കുള്ളതായി അറിവില്ല.അത്തരം തുടർച്ച പിന്നാക്ക സമുദായങ്ങൾക്കും നിലവിലില്ല. കേരളത്തിലെ ദേവസ്വം ബോർഡുകൾ ഭരണഘടനാ സ്ഥാപനങ്ങളാണ്. ജാതി മേൽക്കോയ്മ ഒന്നുകൊണ്ടുമാത്രം

Author

119 Views
Scroll to top
Close
Browse Categories