നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ എതിര്‍ത്തിരുന്നു: പ്രീതിനടേശന്‍

വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ ഏറ്റവും എതിര്‍ത്ത വ്യക്തിയാണ് താനെന്ന് പ്രീതിനടേശന്‍.മുന്‍ഗാമികള്‍ അനുഭവിച്ച വേദനകള്‍ തൊട്ടറിയാന്‍ എനിക്കായിട്ടുണ്ട്. ആ കസേരയിലേക്കാണ് വെള്ളാപ്പള്ളി നടേശന് പോകുന്നതെന്നത് എനിക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. ഒന്നിനെ പിടിച്ചാല്‍ രണ്ടെണ്ണം പുറത്തുചാടുന്ന സംഘടനയാണ് എസ്.എന്‍.ഡി.പി യോഗമെന്ന് മുന്‍ഗാമികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മുപ്പതുവര്‍ഷവും അദ്ദേഹത്തിന്റെ നേര്‍ക്കു വരുന്ന ഓരോ ശരങ്ങളും ദേഹത്തു കൊള്ളാതിരിക്കാനായി ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്ന വെറുമൊരു വീട്ടമ്മ മാത്രമാണ് താനെന്നും പ്രീതിനടേശന്‍ പറഞ്ഞു
ആദരസമ്മേളനം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.തൃശൂര്‍ യൂണിയന് പ്രസിഡന്റ് ഐ.ജി. പ്രസന്നന് അദ്ധ്യക്ഷനായി. എസ്.എന്‍.ട്രസ്റ്റ്ബോര്‍ഡംഗം പ്രീതിനടേശന്‍ വിശിഷ്ട പ്രഭാഷണം നിര്‍വഹിച്ചു. കേന്ദ്രവനിതാ സംഘം സെക്രട്ടറിയും കേന്ദ്ര സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ അഡ്വ. സംഗീത വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂണിയന് ഭാരവാഹികളായ ബ്രുഗുണന്‍ മനയ്ക്കലാത്ത് (മണ്ണുത്തി), ടി.കെ. രവീന്ദ്രന് (പുതുക്കാട്) എന്നിവര്‍ വിശിഷ്ടാതിഥികളായി. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്‍.വി. രഞ്ജിത്ത്, പ്രസിഡന്റ് സദാനന്ദന് വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദന് കുരുമ്പേപറമ്പില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. യൂണിയന് ഭാരവാഹികളായ പി.ബി. ഇന്ദിരദേവി ടീച്ചര്‍, പി.വി. വിശ്വേശ്വരന്, എന്‍.വി. മോഹന്‍ദാസ്, കെ.ആര്. ഉണ്ണിക്കൃഷ്ണന്, കെ.കെ. ഭാഗീരഥന്‍, കെ.ആര്. മോഹനന്, പി.കെ. കേശവന്, എ.കെ. ഗംഗാധരന്, കെ.എസ്. വിശ്വംഭരന്, പത്മിനി ഷാജി, വി.ഡി. സുഷില്കുമാര് എന്നിവര്‍ നേതൃത്വം നല്കി. യൂണിയന് സെക്രട്ടറി മോഹന്കുന്നത്ത് സ്വാഗതവും വൈസ്പ്രസിഡന്റ് ടി.ആര്. രഞ്ജു നന്ദിയും പറഞ്ഞു.






