വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന്റെ മൂന്നാംദിനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ അഹസ്സിന്റെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും ശര്‍ക്കര കൊണ്ട് തുലാഭാരം. കഴിഞ്ഞ 21 വര്‍ഷമായി അഹസ്സിനോടനുബന്ധിച്ച് ക്ഷേത്രദര്‍ശനവും തുലാഭാരം വഴിപാടും നടത്താറുണ്ട്. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, വൈസ്പ്രസിഡന്റ് കെ.വി. പ്രസന്നന്‍, സെക്രട്ടറി എം.പി. സെന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം രാജേഷ്‌മോഹന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.






