കണിച്ചുകുളങ്ങര ദേവസ്വത്തിന് 22 കോടിയുടെ ബഡ്ജറ്റ്

കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ 98-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ സംസാരിക്കുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ 98-ാമത് വാര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 22 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം നല്‍കി. കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി പി.കെ. ധനേശന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, കഴിഞ്ഞ പൊതുയോഗ കാലയളവില്‍ വിട്ടുപിരിഞ്ഞ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്കും യോഗം അനുശോചനം അര്‍പ്പിച്ചു. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറ്റുന്നതിന് നേതൃത്വം നല്‍കിയ സര്‍ക്കാരിനെ പ്രമേയത്തിലൂടെ അഭിനന്ദിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യത്തിലെ വജ്രജൂബിലി സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 15 കോടി വകയിരുത്തിയത് ഉള്‍പ്പെടെ 22 കോടിയുടെ ബഡ്ജറ്റാണ് പൊതുയോഗം അംഗീകരിച്ചത്. ജോയിന്റ് സെക്രട്ടറി ടി.കെ. അനില്‍ബാബു, സ്‌കൂള്‍ മാനേജര്‍ ടി. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം ഖജാന്‍ജി സി.എസ്. സ്വാമിനാഥന്‍ സ്വാഗതവും കമ്മിറ്റി അംഗം മുരുകന്‍ പെരക്കന്‍ നന്ദിയും പറഞ്ഞു.

Author

181 Views
Scroll to top
Close
Browse Categories