സംഘടിത മതശക്തികള്‍ അധികാരങ്ങളും അവകാശങ്ങളും ഹൈജാക്ക് ചെയ്യുന്നു

തൃപ്രയാര്‍: സാമുദായിക ശക്തി സമാഹരണത്തിലൂടെയേ സാമൂഹ്യനീതി നേടാനാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാട്ടിക യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ സംഗമവും സ്‌നേഹാദരവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

നാട്ടിക യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ സംഗമവും സ്‌നേഹാദരവും പരിപാടിയിൽ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകുന്നു

വിദ്യാഭ്യാസ രംഗത്തായാലും സാമ്പത്തിക രംഗത്തായാലും നമുക്ക് അപചയം സംഭവിക്കുന്നുണ്ട്. സംഘടിത മതശക്തികള്‍ അധികാരങ്ങളും അവകാശങ്ങളും ഹൈജാക്ക് ചെയ്യുന്നു. ഇതിനോട് പ്രതികരിക്കാതെ നോക്കി നില്‍ക്കാനേ പിന്നാക്ക സമുദായക്കാര്‍ക്ക് കഴിയുന്നുള്ളൂ. സാമൂഹ്യനീതി എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും അമരക്കാരനായി മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് യോഗം നാട്ടിക യൂണിയന്‍ സംഗമവേദിയില്‍ സ്‌നേഹാദരവ് നല്‍കി. ഡെര്‍മറ്റോളജി എംഡി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൂജതഷ്ണാത്തിനെ യൂണിയന്‍ മൊമെന്റോ നല്‍കി ആദരിച്ചു. നാട്ടിക യൂണിയന്‍ സെക്രട്ടറി മോഹനന്‍ കണ്ണമ്പുള്ളി, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍, യോഗം ബോര്‍ഡ് മെമ്പര്‍മാരായ ജയന്തന്‍ പുത്തൂര്‍, പ്രകാശ് കടവില്‍, നാട്ടിക യൂണിയന്‍ വൈസ്പ്രസിഡന്റ് സുധീപ് എന്നിവര്‍ പ്രസംഗിച്ചു.

Author

80 Views
Scroll to top
Close
Browse Categories