വൈക്കം, തലയോലപ്പറമ്പ് ശാഖാ നേതൃത്വ സംഗമം: മതാധിപത്യം ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യനീതി നിഷേധിക്കുന്നു

വൈക്കം ആശ്രമം സ്‌കൂള്‍ മൈതാനിയില്‍ എസ്.എന്‍.ഡി.പി യോഗം വൈക്കം-തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ശ്വാസോച്ഛ്വാസം പോലും മതത്തിന്റെ പേരില്‍ നടത്തുന്നവരാണ് ചില അപ്രിയസത്യങ്ങള്‍ പറയുമ്പോള്‍ തന്നെ തൊഗാഡിയയെന്ന് വിളിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വൈക്കം ആശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വൈക്കം, തലയോലപ്പറമ്പ് ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷരാര്‍ത്ഥത്തില്‍ വര്‍ഗീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഇസ്ലാമിക രാഷ്ട്രമാണ് അജന്‍ഡ. അവര്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയോ നിയമവ്യവസ്ഥകളോ ബാധകമല്ല. ശരിയത്ത് നിയമമാണ് അവരുടേത്. മതേതര പാര്‍ട്ടിയാണെന്ന് പറയിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അതാണ് വോട്ടുബാങ്കിന്റെ കരുത്ത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അന്തകരാണവര്‍. ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മതാധിപത്യം ഈഴവരടക്കമുള്ള മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യനീതി നിഷേധിക്കുന്നതിനെയാണ് താന്‍ ചോദ്യം ചെയ്യുന്നത്. അതാണ് മലപ്പുറത്ത് പറഞ്ഞതും.

യോഗം വൈക്കം-തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വസംഗമത്തില്‍ യോഗം ജനറല്‍ സെക്രട്ടറിയായി മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ കിരീടം അണിയിച്ച് പടവാള്‍ നല്‍കി വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് സ്വീകരിക്കുന്നു. തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍ സമീപം.

വര്‍ഗീയതയെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ ചെകുത്താന്‍ വേദമോതുന്നത് പോലെയാണ് കേള്‍ക്കുന്നവര്‍ക്ക് തോന്നുക. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി മറ്റൊരു സമുദായത്തില്‍ നിന്നുള്ളയാളെ നിയമിച്ചത് അനുചിതമായെന്ന് താന്‍ പറഞ്ഞതിനെ നിയമനം നടത്തിയ എല്‍.ഡി.എഫ് പോലും എതിര്‍ത്തില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് എതിര്‍ത്തത്. കാരണം ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടയാള്‍ മുസ്ലീമായിരുന്നു.
കേരളം ചര്‍ച്ച ചെയ്യുന്ന മാങ്കൂട്ടത്തലിന്റെ ആചാര്യനാണ് കുഞ്ഞാലിക്കുട്ടി. പഴയ ഐസ്‌ക്രീം കേസൊന്നും കേരളം മറന്നിട്ടില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വഭാവശുദ്ധിയുണ്ടാവണം അവര്‍ പൊതുസമൂഹത്തിന് മാതൃകയാവണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, വൈസ്പ്രസിഡന്റ് കെ.വി. പ്രസന്നന്‍, തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു, വൈസ്പ്രസിഡന്റ് രഞ്ജിത്ത് രാജപ്പന്‍, കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി, സി.എം. ബാബു, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡംഗം രാജേഷ്‌മോഹന്‍, വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

38 Views
Scroll to top
Close
Browse Categories