കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് ലീഡർഷിപ്പ് ക്യാമ്പ്

കൊച്ചി: കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ഏകദിന ലീഡർഷിപ്പ് ക്യാമ്പ് പനങ്ങാട് കായൽ വ്യൂ റിസോർട്ടിൽ വച്ച് നടന്നു.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എംഡി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ജയപ്രകാശ് ബാലനും, ബിപിൻ ഷാനും ക്ലാസുകൾക്ക് നേതൃത്വം നൽകി. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ കെ മാധവൻ പങ്കെടുത്തു.
യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ സ്വാഗതവും യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം രജീഷ് കുമ്പളപ്പിള്ളി കൃതജ്ഞതയും പറഞ്ഞു. ചേപ്പനം ശാഖ പ്രസിഡൻറ് സുമേഷ് പറത്താട്ടിൽ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡൻറ് ഉണ്ണി കാക്കനാട്, യൂണിയൻ വനിതാ സംഘം സെക്രട്ടറി വിദ്യാ സുധീഷ്, യൂണിയൻ സൈബർ സേന ചെയർമാൻ റെജി വേണുഗോപാൽ, യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡൻറ് സുരേഷ് പൂത്തോട്ട , യൂണിയൻ കുമാരി സംഘം പ്രസിഡന്‍റ് പ്രാർത്ഥന പ്രശാന്ത് എന്നിവർ സംസാരിച്ചു.
ചേപ്പനം ശാഖാ വൈസ് പ്രസിഡൻറ് നന്ദനൻ, ശാഖാ സെക്രട്ടറി സന്തോഷ്, പനങ്ങാട് വടക്ക് ശാഖ പ്രസിഡൻറ് സനീഷ് കടമാട്ട്, വൈസ് പ്രസിഡൻറ് ഷിജു, ഉദയത്തുംവാതിൽ ശാഖ പ്രസിഡൻറ് മണികണ്ഠൻ യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ഭാമ പത്മനാഭൻ , യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡൻറ് ധനീഷ് മേച്ചേരിയിൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സുജിത്ത് കുന്നത്ത്, യൂണിയൻ യൂത്ത് മൂവ്മെൻറ് ജോയി ന്റ് സെക്രട്ടറി ഷാൽവി ചിറക്കപ്പടി , ജോയി ന്റ് സെക്രട്ടറി ജിതിൻ എളമക്കര , കൗൺസിലർമാരായ വൈഷ്ണവ് , പ്രവീൺ ചോറ്റാനിക്കര, അഗിൻ പൂത്തോട്ട , സൈബർ സേന കേന്ദ്ര സമിതി അംഗം ശാലിനി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻറ് രതി ഉദയകുമാർ. യൂണിയൻ വനിതാ സംഘം ഭാരവാഹികളായ ഷീബ സുധീർ, രേഖ കൃഷ്ണകുമാർ, രതി ഉദയകുമാർ, രേഖ സജീഷ്, സുനിത ബിജു. ചേപ്പനം ശാഖ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ജിതിൻ, സെക്രട്ടറി അരുൺ സേതു, ശാഖാ വനിതാ സംഘം ഭാരവാഹികളായ സുമ, പാർവതി, വിവിധ ശാഖകളിലെ ഭാരവാഹികൾ, യൂത്ത് മൂവ്മെൻറ് പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.






