പാലക്കാട് യൂണിയൻ “ഉന്നതി 2025” സാമ്പത്തിക സെമിനാർ

പാലക്കാട്: യോഗം പാലക്കാട് യൂണിയൻ കൊടുമ്പ് പഞ്ചായത്ത് പരിധിയിലുള്ള ശാഖാ യോഗങ്ങളിലെ മൈക്രോഫിനാൻസ് അംഗങ്ങൾക്ക് വേണ്ടി “ഉന്നതി 25” സാമ്പത്തിക സെമിനാർ നടത്തി.
യൂണിയൻ സെക്രട്ടറികെ.ആർ ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ രഘു മുഖ്യാതിഥി ആയി.സംഘാടകസമിതി ചെയർമാൻ എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
റിട്ട. കാനറ ബാങ്ക് മാനേജർ കെ.എ ചന്ദ്രൻ , ബിന്ദു സുരേഷ് എന്നിവർ സാമ്പത്തിക സുരക്ഷയെ കുറിച്ചും,സൈബർ തട്ടിപ്പുകളെ കുറിച്ചും, സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും ക്ലാസ് നയിച്ചു.യോഗം ഡയറക്ടർ ജി. രവീന്ദ്രൻ, യൂണിയൻ കൗൺസിലർ കെ. അരവിന്ദാക്ഷൻ, വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരൻ, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി നിവിൻ ശിവദാസ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതി വൈസ് ചെയർമാൻ കെ. കലാധരൻ യോഗത്തിന് നന്ദി പറഞ്ഞു.






