പ്രവാസി ഭദ്രത മെഗ – പ്രവാസി സംരംഭകർക്കു രണ്ടു കോടി വരെ വായ്പ

കെ.എസ്. ഐ.ഡി.സി യുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. വിശദമായ പദ്ധതി രൂപരേഖ , വസ്തു സംബന്ധമായ രേഖകൾ, മെഷീനറി , കെട്ടിടം ഇലക്‌ട്രിഫിക്കേഷൻ, എന്നിവയുടെ കൊട്ടേഷനുകൾ/ എസ്റ്റിമേറ്റുകൾ മലിനീകരണ നിയന്ത്രണ നിക്ഷേപം , പവർ അലോക്കേഷൻ, ബിൽഡിംഗ് പെർമിറ്റ് തുടങ്ങിയവ ആവശ്യമായ കാര്യങ്ങളിൽ ഹാജരാക്കണം.

കെ.എസ്. ഐ.ഡി.സിനേരിട്ടാണ് വായ്പ അനുവദിക്കുന്നത് എന്നതിനാൽ ഈ പദ്ധതിയിൽ സംരംഭം തുടങ്ങാൻ എളുപ്പമാണ്. പ്രവർത്തന മൂലധന വായ്പക്ക് മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ വലിയ പോരായ്മ.
സാമാന്യം മെച്ചപ്പെട്ട നിക്ഷേപത്തോടെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രവാസി ഭദ്രത മെഗ . കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ എസ് ഐ ഡി സി ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. സൂക്ഷ്മ – ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിൽ വരുന്ന എല്ലാത്തരം പദ്ധതികൾക്കും വായ്പ അനുവദിക്കും. നോർക്ക റൂട്ട്സുമായി ചേർന്ന് പദ്ധതി നടപ്പിലാക്കി വരുന്നതിനാൽ അതിന്റെ പലിശ ഇളവ് ആനുകൂല്യങ്ങളും ലഭിക്കും.
പദ്ധതി ആനുകൂല്യങ്ങൾ
25 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ ലഭിക്കുക
പദ്ധതി ചെലവിന്റെ 50 % വായ്പയും 50% സംരംഭകന്റെ വിഹിതവും ആയിരിക്കും
അഞ്ചു വർഷം കൊണ്ടാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്.
ആദ്യത്തെ നാല് വർഷം അഞ്ച് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും അടുത്ത വർഷങ്ങളിൽ 8.75% ആയിരിക്കും പലിശ.
തിരിച്ചടവിന് ആറുമാസത്തെ മോറട്ടോറിയം ലഭിക്കും. എന്നാൽ ഇത് പലിശക്ക് ബാധകമല്ല.
ആദ്യത്തെ നാലു വർഷത്തേക്ക് നോർക്കയിൽ നിന്നും പലിശ ഇളവ് ലഭിക്കുന്നതു കൊണ്ടാണ് 5% പലിശയിൽ വായ്പ ലഭ്യമാക്കുക.
സെക്യൂരിറ്റി നിർബന്ധം
വായ്പാ തുകയുടെ 1:3 മടങ്ങ് വില വരുന്ന ഭൂമി, കെട്ടിടം, മറ്റ് ആസ്തികൾ എന്നിവ ഈടായി നൽകേണ്ടി വരും.
യോഗ്യത
മാനദണ്ഡങ്ങൾ
തിരിച്ചെത്തിയ എൻ.ആർ.കെ ( NRI ഉൾപ്പെടെ) വിഭാഗത്തിൽ വരുന്നവർ ആയിരിക്കണം അപേക്ഷകർ .
കുറഞ്ഞത് രണ്ടു വർഷത്തെ തൊഴിൽ പരിചയം വേണം. ഇത് നോർക്ക സാക്ഷ്യപ്പെടുത്തണം
ഉദ്യം രജിസ്ട്രേഷൻ നേടിയിട്ടുള്ള കമ്പനികൾ, പാർട്ണർഷിപ്പ് , പ്രോപ്പറേറ്റർ, എന്നിവയ്ക്ക് അർഹതയുണ്ട്.
വ്യവസായ ആവശ്യത്തിന് ഉള്ള കെട്ടിടം, യന്ത്രസാമഗ്രികൾ, ഇലക്‌ട്രിഫിക്കേഷൻ,മറ്റു സ്ഥിര ആസ്തികൾ, എന്നിവയ്ക്ക് മാത്രമാണ് വായ്പ ലഭിക്കുക. പ്രവർത്തന മൂലധനത്തിന് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല.
ഉൽപാദന / സേവന സ്ഥാപനങ്ങൾക്ക് വായ്പ നൽകും .
വ്യാപാര സ്ഥാപനങ്ങൾ, ഫാമുകൾ , കൃഷി, റിയൽ എസ്റ്റേറ്റുകൾ എന്നിവയ്ക്ക് ലഭിക്കില്ല.
സംരംഭങ്ങൾ കേരള സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നവ ആയിരിക്കണം
650 നു മുകളിൽ സിബിൽ സ്കോർ ഉണ്ടായിരിക്കണം.
അപേക്ഷ നേരിട്ട് സമർപ്പിക്കണം.
കെ.എസ്. ഐ.ഡി.സി യുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. വിശദമായ പദ്ധതി രൂപരേഖ , വസ്തു സംബന്ധമായ രേഖകൾ, മെഷീനറി , കെട്ടിടം ഇലക്‌ട്രിഫിക്കേഷൻ, എന്നിവയുടെ കൊട്ടേഷനുകൾ/ എസ്റ്റിമേറ്റുകൾ മലിനീകരണ നിയന്ത്രണ നിക്ഷേപം , പവർ അലോക്കേഷൻ, ബിൽഡിംഗ് പെർമിറ്റ് തുടങ്ങിയവ ആവശ്യമായ കാര്യങ്ങളിൽ ഹാജരാക്കണം.കെ.എസ്. ഐ.ഡി.സിനേരിട്ടാണ് വായ്പ അനുവദിക്കുന്നത് എന്നതിനാൽ ഈ പദ്ധതിയിൽ സംരംഭം തുടങ്ങാൻ എളുപ്പമാണ്. പ്രവർത്തന മൂലധന വായ്പക്ക് മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ വലിയ പോരായ്മ. സബ്സിഡി സംബന്ധിച്ച് ഈ പദ്ധതി പ്രകാരം ഒന്നും പറയുന്നില്ല. ഉല്പാദന സംരംഭങ്ങൾക്ക് ലഭിക്കുന്ന ഇ എസ് എസ് പ്രകാരമുള്ള സബ്സിഡിക്ക് അർഹത ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.ksidc.org