പറ്റിക്കാനാവില്ല, എല്ലാവരേയും എല്ലാക്കാലത്തും

മുനമ്പം മഞ്ഞുകട്ടയുടെ അറ്റം മാത്രം

മുനമ്പം മാത്രമല്ല പ്രശ്‌നം. മുനമ്പം മഞ്ഞു കട്ടയുടെ പുറത്തു കാണുന്ന അറ്റം മാത്രമാണ്. പുറത്തു കാണാത്ത വലിയൊരു ഭാഗമുണ്ട്. അതു മുഴുവന്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ തട്ടിപ്പാണ്. പുറത്തു വരാതിരിക്കാന്‍ വേണ്ടി അവര്‍ അത് മൂടിയിട്ടു. എല്ലാ ആളുകളേയും എല്ലാക്കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്നതാണ് മുനമ്പം നല്‍കുന്ന ഗുണപാഠം. ലത്തീന്‍ കത്തോലിക്കരായാലും ഈഴവരായാലും ഒരുദിവസം പറ്റിപ്പുകള്‍ തിരിച്ചറിയും. അന്ന് അവര്‍ അത് തീര്‍ച്ചയായും ചോദ്യം ചെയ്യും. ആ അവസ്ഥയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തിരുവിതാംകൂര്‍ മഹാരാജാവ് പൗരപ്രമുഖനായിരുന്ന സത്താര്‍സേട്ടുവിന് 1902-ാമാണ്ടില്‍ പാട്ടത്തിന് കൊടുത്തതാണ് ഇപ്പോള്‍ പ്രക്ഷോഭകേന്ദ്രമായിരിക്കുന്ന മുനമ്പത്തെ സ്ഥലം. അന്ന് ഇതുപോലെ കരം ഒഴിവായി ആളുകള്‍ക്ക് പതിച്ചു കൊടുക്കാറുണ്ട്. പാട്ടത്തിനു കൊടുക്കാറുണ്ട്.
കൊല്ലം ജില്ലയിലെ തിങ്കള്‍ കരിക്കകം വില്ലേജില്‍ പൗരപ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ക്ക് 94 ഏക്കര്‍ സ്ഥലം കശുമാവ് നടാന്‍ മഹാരാജാവ് പതിച്ചുകൊടുത്തു. രാജഭരണം അവസാനിച്ചപ്പോള്‍, മുസലിയാര്‍ കശുവണ്ടി വെട്ടിപ്പറിച്ച് കളഞ്ഞ് അവിടെ റബ്ബര്‍ വെച്ചു. കുറെക്കാലം അങ്ങനെ മുന്നോട്ടു പോയി. ആരും ചോദിച്ചില്ല. പിന്നെ സ്ഥലം പതിച്ചെടുക്കാന്‍ മുസലിയാര്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല.

കെ.എം.മാണിയും പി.എസ്. ശ്രീനിവാസനുമൊക്കെ റവന്യൂമന്ത്രിയായിരുന്ന കാലത്ത് പലതവണ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി നടന്നു. ഒന്നും നടന്നില്ല. തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ റബ്ബര്‍ വെട്ടി ആദായം എടുത്തുകൊണ്ടേയിരുന്നു. ഉടമസ്ഥത കിട്ടിയില്ലെന്ന് മാത്രം.
അങ്ങനെയിരിക്കെ ഡബ്ലിയു. ആര്‍. റെഡ്ഡി എന്ന പ്രഗത്ഭനായ കളക്ടര്‍ കൊല്ലത്ത് വന്നു. അതേ സമയം ഈ സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നു. മുസലിയാര്‍ക്ക് പണം കൊടുത്ത് സ്ഥലം വാങ്ങാനുള്ള പ്രൊപ്പോസല്‍ വാട്ടര്‍ അതോറിറ്റി കളക്ടര്‍ക്ക് മുന്നില്‍ വെച്ചു. ഫയല്‍ പഠിച്ച കളക്ടര്‍ക്ക് ഒരു കാര്യം ബോദ്ധ്യമായി. ഇത് സര്‍ക്കാര്‍ വക സ്ഥലമാണ്. കശുമാവ് വയ്ക്കാന്‍ കൊടുത്ത സ്ഥലത്ത് റബ്ബര്‍ വെച്ചതോടെ പാട്ട വ്യവസ്ഥ ലംഘിച്ചതായും കളക്ടര്‍ക്ക് ബോധ്യപ്പെട്ടു.
കളക്ടര്‍ ഒരു വെള്ളിയാഴ്ച വൈകീട്ട് ആ സ്ഥലത്ത് നോട്ടീസ് പതിച്ചു. ‘സര്‍ക്കാര്‍ വക സ്ഥലം’ .ശനി, ഞായര്‍ കോടതി ഒഴിവായതിനാലാണ് വെള്ളിയാഴ്ച തന്നെ നോട്ടീസ് പതിച്ചത്.

തിങ്കളാഴ്ച കാലത്ത് തന്നെ മുസലിയാരുടെ വക്കീല്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. കേസ് ഉച്ചയ്ക്ക് കോടതിയുടെ പരിഗണനയ്ക്ക് വന്നു. കളക്ടര്‍ അഡ്വ. ജനറല്‍ ഓഫീസിലേക്ക് ഫാക്‌സ് അയച്ചു. ‘സ്ഥലം കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തന്നെ കൈവശത്തിലെടുത്തിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ വക സ്ഥലമാണ്’. കൈവശത്തിലെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഹൈക്കോടതിക്ക് സ്റ്റേ കൊടുക്കാന്‍ പറ്റില്ല. മുസലിയാര്‍ വളരെക്കാലം കേസ് നടത്തിയെങ്കിലും സര്‍ക്കാര്‍ ഭാഗം തന്നെ വിജയിച്ചു. മുസലിയാരുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളി. റബ്ബര്‍ വെച്ചു പിടിപ്പിച്ചിരുന്നതിനാല്‍ ചെറിയൊരു സംഖ്യ നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് കിട്ടി. ഇതാണ് പാട്ടത്തിന്റെ അവസ്ഥ. പാട്ടത്തിന് കൊടുത്ത വസ്തു സര്‍ക്കാരിന്റെ വസ്തുവാണ്. പാട്ട വ്യവസ്ഥ ലംഘിച്ചാല്‍ സര്‍ക്കാരിന് ഏറ്റെടുക്കാം.

പാട്ട വ്യവസ്ഥ ലംഘിച്ചു
മുനമ്പത്ത് 404 ഏക്കര്‍ സ്ഥലം പാട്ടത്തിന് കൊടുത്തത് പാട്ട വ്യവസ്ഥകള്‍ ലംഘിച്ചാണ്. സത്താര്‍ സേട്ടുവിന്റെ അനന്തരാവകാശി എന്ന് കരുതപ്പെടുന്ന സിദ്ദിഖ് സേട്ടു കോഴിക്കോട്ടെ ഫറൂഖ് കോളേജിന് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ആധാരം ചെയ്തു കൊടുക്കുകയായിരുന്നു. അപ്പോള്‍ തന്നെ പാട്ട വ്യവസ്ഥ ലംഘിച്ചു. വഖഫായോ ഇഷ്ടദാനമായോ കൊടുക്കാന്‍ പാടില്ലാത്ത സ്ഥലമാണ് ഇത്. കാരണം ഉടമസ്ഥന് പാട്ടമേയുള്ളു. ഉടമസ്ഥന്‍ കൈവശക്കാരന്‍ മാത്രമാണ്. പാട്ട വ്യവസ്ഥ ലംഘിച്ചതോടെ മുനമ്പത്തെ ഭൂമി സര്‍ക്കാരിന്റേതായി മാറി.

രജിസ്റ്റേഡ് രേഖയില്‍ വഖഫ് എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ദാനാധാരമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദാനാധാരം എന്ന് പറഞ്ഞില്ലെങ്കില്‍ വലിയ തുക സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കേണ്ടി വരും. അതില്‍ തന്നെ വെട്ടിപ്പിന്റെ ഒരു ഘടകമുണ്ട്.
രണ്ടാമത്, വഖഫായാണ് ഇത് കൊടുത്തതെങ്കില്‍ ക്രയവിക്രയ സ്വാതന്ത്ര്യമുണ്ടാകില്ല. എന്നാല്‍ പൂര്‍ണ്ണമായ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെയാണ് വസ്തു ഫറൂഖ് കോളേജിന് കൊടുത്തിട്ടുള്ളത്.
മൂന്നാമത്, ഫറൂഖ് കോളേജ് ഏതെങ്കിലും കാരണവശാല്‍ പൂട്ടി പോകുകയാണെങ്കില്‍ വസ്തു തിരിച്ച് സേട്ടുവിന്റെ അനന്തരാവകാശികള്‍ക്ക് കൂടി കിട്ടണമെന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അത് വഖഫ് അല്ലെന്നാണ്. കാരണം തിരിച്ചു കിട്ടുന്നത് വഖഫല്ല. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് വഖഫിന്റെ പരിധിക്കും നിര്‍വചനത്തിനും പുറത്താണ്.
ഈ പറഞ്ഞ കാരണങ്ങളാല്‍ ഈ ആധാരം തന്നെ അസാധുവാണ്. എന്തുകൊണ്ടാണ് 1950ല്‍ ഇങ്ങനെ ഒരു ആധാരം ഉണ്ടാക്കിയത്?. അത് വളരെ കൗതുകകരമാണ്. പലര്‍ക്കും അറിയാത്ത രഹസ്യമാണ്. അന്ന് മലബാര്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. ഫറൂഖ് കോളേജ് അഫിലിയേഷന് വേണ്ടി അഞ്ച് ലക്ഷം രൂപ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിരതദ്രവ്യമായി കെട്ടിവയ്ക്കണം. അത്രയും പണം കോളേജ് കമ്മിറ്റിക്കാരുടെ കൈയിലുണ്ടായിരുന്നില്ല. അഞ്ച് ലക്ഷം രൂപയ്ക്ക് പകരമായി വസ്തു ഈടു കൊടുക്കുകയായിരുന്നു. ഇത്രയും വസ്തു തങ്ങളുടെ കയ്യിലുണ്ടെന്നു കാണിക്കാന്‍ ഉണ്ടാക്കിയ രേഖമാത്രമാണ് ഇത്. രേഖയില്‍ മാത്രമേയുള്ളു ഈ 404 ഏക്കര്‍. മറ്റാളുകളും ഇതുപോലെ ഫറൂഖ് കോളേജിന് ഈട് കൊടുത്തിട്ടുണ്ട്. എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറിന്റെ കാരണവരായിരുന്ന മടപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി വൈക്കത്തെ അദ്ദേഹത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി ഇതുപോലെ ഫറൂഖ് കോളേജിന് ഈടു കൊടുത്തിട്ടുണ്ട്. ആ വസ്തു ഫറൂഖ് കോളേജിന് ഒരിക്കലും കൈയില്‍ കിട്ടിയിട്ടില്ല. അവര്‍ അത് ഉപയോഗിച്ചിട്ടുമില്ല.
നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബാണ് ഫറൂഖ് കോളേജ് കമ്മിറ്റിയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരുള്ള പത്ത് ഏക്കറും ഈടു കൊടുത്തിരുന്നു. ഇതാണ് ഈട് കൊടുത്ത ഒന്നാമത്തെ വസ്തു. രണ്ടാമത്തേത് മുനമ്പത്തേയും മൂന്നാമത്തേത് വൈക്കത്തേയും. ഇതൊന്നും യഥാര്‍ത്ഥത്തില്‍ ഫറൂഖ് കോളേജിന് കൈമാറിയിരുന്നില്ല. അതാത് ഉടമസ്ഥന്‍മാരുടെ കൈവശം തന്നെയായിരുന്നു.

മഹാരാജാവ് പാട്ടം കൊടുക്കുന്ന സമയത്തും സത്താര്‍ സേട്ടുവിന്റെ കാലത്തും സിദ്ദിഖ് സേട്ടുവിന്റെ കാലത്തും ഫറൂഖ് കോളേജിന് എഴുതി കൊടുത്തപ്പോഴും അവിടെ കുടിയാന്മാരുണ്ടായിരുന്നു. കെ.ആര്‍. ഗൗരിയമ്മ കൊണ്ടുവന്ന കാര്‍ഷിക ബന്ധ നിയമപ്രകാരമാണെങ്കിലും ഭൂപരിഷ്‌കരണ നിയമപ്രകാരമാണെങ്കിലും കുടിയാന്‍മാര്‍ക്കും പാട്ടത്തിനുള്ള അവകാശമുണ്ട്. അങ്ങനെ ഒരു അവകാശവും കുടിയാന്മാര്‍ക്ക് കിട്ടിയില്ല.
പില്‍ക്കാലത്ത് കുറെ വസ്തുക്കളിൽ കൈയേറ്റമുണ്ടായി.. തുടര്‍ന്നാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് പറവൂര്‍ കോടതിയില്‍ കേസ് കൊടുത്തത്. ഫറൂഖ് കോളേജിന് അനുകൂലമായി വിധി വന്നു. പിന്നീട് അപ്പീല്‍ പോയപ്പോള്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വഖഫായിട്ടല്ല, ദാനാധാരമായാണ് വിധിയില്‍ പരാമര്‍ശിച്ചത്. ഫറൂഖ് കോളേജിന് പൂര്‍ണമായ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെയുള്ള കൈവശാവകാശം വിധി പ്രകാരം ലഭിച്ചു.

പോരായ്മകള്‍ ചൂണ്ടിക്കാണിച്ചില്ല
ന്യായമായ ആധാരമാണെന്നു സങ്കല്‍പ്പിച്ചാണ് കോടതി ഈ വിധി പറഞ്ഞത്. വഖഫ് ആധാരത്തില്‍ ഇന്നിന്ന പോരായ്മകളുണ്ടെന്ന കാര്യം കുടിയാന്മാരോ കോളേജ് മാനേജ്‌മെന്റോ കോടതികളില്‍ വാദിച്ചില്ല. ഉടമസ്ഥാവകാശം ഫറൂഖ് കോളേജിനാണെന്ന് സ്ഥാപിക്കുമ്പോഴും മറ്റൊരു പ്രശ്‌നമുണ്ട്. ഭൂമി കൈവശമിരിക്കുന്നത് മറ്റാളുകളുടെ പേരിലാണ്. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഫാറൂഖ് കോളേജിന് സാധ്യമല്ല. ഒരുപാട് കാലം മുമ്പ് വീട്‌വെച്ച് താമസിക്കുന്നവരാണ്. തെങ്ങ് നട്ടുപിടിപ്പിച്ച് ആദായമെടുക്കുന്നവരാണ്. കിട്ടുന്ന കാശിന് വില്‍ക്കാമെന്ന് മാത്രമേ ഫറൂഖ് കോളേജിന് മുമ്പില്‍ വഴിയുള്ളു. അവര്‍ ഒരു മുക്ത്യാര്‍കാരനെ ഏല്‍പ്പിച്ചു. മുക്ത്യാര്‍കാരന്‍ കൈവശക്കാര്‍ക്ക് ഈ വസ്തു വ്യത്യസ്ത ആധാരങ്ങളായി ചെയ്തു കൊടുത്തു. തീറാധാരം കിട്ടിയവര്‍ വീട് പണിത് താമസിച്ചു. ചിലര്‍ വില്‍ക്കുന്നു. മറ്റു ചിലര്‍ മക്കള്‍ക്ക് ഭാഗം വെച്ച് കൊടുത്തു. പള്ളിയും ക്ഷേത്രങ്ങളും പണിയുന്നു. അങ്ങനെ അറന്നൂറിലധികം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു.

മുനമ്പത്തെ സമരപ്പന്തലിൽ സുരേഷ് ഗോപി

കാര്യങ്ങള്‍ അങ്ങനെയിരിക്കെയാണ് നഷ്ടപ്പെട്ടു പോയ വഖഫ് വസ്തുക്കള്‍ വീണ്ടെടുക്കാമെന്ന ചിന്താഗതി ചില ആള്‍ക്കാരില്‍ പ്രബലമാകുന്നത്. അവര്‍ വെറുതെ ഒരു പരാതി സര്‍ക്കാരില്‍ കൊടുക്കുന്നു. സര്‍ക്കാരില്‍ കൊടുക്കുന്ന പരാതിയില്‍ പ്രത്യേകിച്ച് തിരുമാനമൊന്നും ഉണ്ടാകാറില്ല. തുടര്‍ന്ന് പരാതിയില്‍ തീരുമാനമുണ്ടാക്കി കിട്ടാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു.
ഇങ്ങനെ ഒരു പരാതി ഉയരാന്‍ മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തി. അന്ന് വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം, കൂടാതെ സംവരണ വിഷയത്തില്‍ മുസ്ലീംലീഗ് സമുദായത്തെ വഞ്ചിച്ചു വെന്ന വികാരം, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വാങ്ങിച്ചെടുക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി ഉപേക്ഷ കാണിച്ചുവെന്ന് പരാതി. സംവരണ വിഷയത്തിലെ അപാകതയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിനേക്കാള്‍ ലീഗിനെ ബാധിച്ചത്.

ലീഗ് നേതാക്കളുടെ
തട്ടിപ്പ്

വഖഫ് വസ്തുക്കള്‍ മുസ്ലീംലീഗ് നേതാക്കള്‍ ധാരാളമായി കൈയേറി കൈവശം വെച്ചിട്ടുണ്ട്. ചിലരൊക്കെ മറിച്ചും വിറ്റു. ഇങ്ങനെ അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരില്‍ ഏറെയും മലബാര്‍ ഭാഗത്താണ്. പ്രത്യേകിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മുസ്ലീംലീഗ് നേതാക്കള്‍ ചെയ്ത ഈ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ത്വര സമുദായത്തിലെ തന്നെ ലീഗുകാരല്ലാത്ത മറ്റ് നേതാക്കള്‍ക്കുണ്ടായി. കാലാകാലങ്ങളായി വഖഫ് ബോര്‍ഡ് കൈവശം വെച്ച് അനുഭവിച്ചത് മുസ്ലീംലീഗുകാരാണ്. ഇവരെ പൂട്ടാന്‍ വേണ്ടിയാണ് ചിലര്‍ ആദ്യം സര്‍ക്കാരിനേയും പിന്നീട് ഹൈക്കോടതിയേയും സമീപിച്ചത്.

പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. അന്വേഷണം മൊയ്തു അഹമ്മദ് നിസാര്‍ എന്ന റിട്ട. ജില്ലാ ജഡ്ജിയെ ഏല്‍പ്പിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ‘മാര്‍ക്‌സിസ്റ്റ് മച്ചമ്പി’യായിരുന്നു ഈ ജില്ലാ ജഡ്ജി. കൂടെ മറ്റൊരാളുമുണ്ടായിരുന്നു.
അന്വേഷണ കമ്മീഷനെ ആദ്യം എതിര്‍ത്തത് ലീഗുകാരാണ്. ഇതുവരെ നടത്തിയ തട്ടിപ്പൊക്കെ പുറത്തു വരുമെന്ന് അവര്‍ക്ക് മനസ്സിലായി. മുനമ്പം മാത്രമല്ല വേറെ ഒരുപാട് വസ്തുക്കളുണ്ട്. ഓരോന്നും കാലാകാലങ്ങളായി തട്ടിയെടുത്ത് കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിസാര്‍ കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് കൊടുത്തു. അപ്പോഴേക്കും ഭരണം മാറി ലീഗ് വീണ്ടും അധികാരത്തില്‍ വന്നു. വഖഫ് ബോര്‍ഡും മറ്റും അവരുടെ കൈവശത്തിലായി. മുനമ്പം മാത്രമല്ല പ്രശ്‌നം. മുനമ്പം മഞ്ഞു കട്ടയുടെ പുറത്തു കാണുന്ന അറ്റം മാത്രമാണ്. പുറത്തു കാണാത്ത വലിയൊരു ഭാഗമുണ്ട്. അതു മുഴുവന്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ തട്ടിപ്പാണ്. പുറത്തു വരാതിരിക്കാന്‍ വേണ്ടി അവര്‍ അത് മൂടിയിട്ടു.

അടിമുടി നിയമവിരുദ്ധം
അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കാര്യങ്ങള്‍ വീണ്ടും പഴയ ശക്തികളുടെ കൈയിലായി. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്തു വഖഫ് ബോര്‍ഡിനെ കൊണ്ട് ബന്ധപ്പെട്ട ആളുകള്‍ക്ക് നോട്ടീസ് അയപ്പിച്ചു. അന്നത്തെ തഹസില്‍ദാര്‍ മുനമ്പത്തെ ഭൂമിയില്‍ ഭൂനികുതി സ്വീകരിക്കരുതെന്ന് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് പാവങ്ങള്‍ വിവരം അറിയുന്നത്. ‘കരം സ്വീകരിക്കില്ല. വസ്തു വഖഫ് ബോര്‍ഡിന്റേതാണ്’.
ഇത് അടിമുടി നിയമവിരുദ്ധമാണ്. ക്രമവിരുദ്ധവുമാണ്. ഭൂനികുതി മേടിക്കില്ല എന്ന തീരുമാനത്തിന് മുന്നോടിയായി നോട്ടീസൊന്നും നല്‍കിയിട്ടില്ല. നിസാര്‍ കമ്മറ്റി എന്ത് പരിശോധനയാണ് നടത്തിയതെന്ന് ഇവര്‍ക്ക് അറിയില്ല. വഖഫ്‌ബോര്‍ഡ് തീരുമാനമെടുത്തതും ഇവര്‍ അറിയുന്നില്ല.
വില്ലേജ് ഓഫീസില്‍ ഭൂനികുതി സ്വീകരിക്കാതെ വന്നപ്പോള്‍ മാത്രമാണ് വസ്തുതീറാധാരം ചെയ്ത് നികുതി അടച്ചു കൊണ്ടിരുന്ന ആളുകള്‍ അറിയുന്നത് ‘ഇത് വഖഫ് വക സ്ഥല’മാണെന്ന്. ഇതാണ് യഥാര്‍ത്ഥ ദുരന്തം.
പിന്നീട് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ഇടപെട്ട് റവന്യൂമന്ത്രി കെ. രാജനെ കാണുകയും കരമടക്കാന്‍ മന്ത്രി അനുവാദം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വഖഫ് സംരക്ഷണ സമിതി വീണ്ടും ഹൈക്കോടതിയിലെത്തി സ്റ്റേ വാങ്ങിച്ചു. സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം കൊടുത്ത് സ്റ്റേ ഒഴിവാക്കിയെങ്കിലും സംരക്ഷണസമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍പോയി വീണ്ടും സ്റ്റേ വാങ്ങി
ഈ സ്ഥലത്ത് താമസിക്കുന്നവരില്‍ അധികവും ലത്തീന്‍ കത്തോലിക്കരാണ്. ശേഷം ഈഴവരും. ഈ പാവങ്ങള്‍ സമരം ചെയ്താല്‍ ഒരു പത്രത്തിലും വരില്ല. മനോരമയില്‍ വരില്ല, മാതൃഭൂമിയില്‍ വരില്ല, മാധ്യമത്തില്‍ നോക്കുകയേ വേണ്ട. മാധ്യമം, സുപ്രഭാതം, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ വഖഫ്ഭൂമി കൈയേറിയെന്ന വാര്‍ത്ത നിത്യേന കൊടുത്തുകൊണ്ടിരുന്നു. മീഡിയാ വണ്‍ ചാനലും ഇതു തന്നെ പറഞ്ഞു. കൈയേറിയ വഖഫ്ഭൂമി തിരിച്ചു പിടിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് കെ.പി.എ. മജീദ് നിയമസഭയില്‍ ആവശ്യപ്പെട്ടു. ഈ വസ്തു തിരിച്ചു പിടിക്കണമെന്ന് മാത്രമേ ലീഗുകാര്‍ക്ക് നിര്‍ബന്ധമുള്ളൂ. കൈയേറ്റക്കാരെ മുഴുവന്‍ പിടിച്ച് പുറത്തിറക്കി വിടുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ നിയമസഭയില്‍ ഉറപ്പും നല്‍കി. നിയമസഭാ രേഖകളിലും സഭാ ടിവിയിലുമൊക്കെ ഇക്കാര്യമുണ്ട്.
ഏതാനും ചില വൈദികരുടെ മാത്രം പിന്തുണയോടെയാണ് പാവപ്പെട്ട ആളുകള്‍ മുനമ്പത്ത് സമരം നടത്തിക്കൊണ്ടിരുന്നത്. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിനു പോലും ഇക്കാര്യത്തില്‍ വലിയ നിര്‍ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഇതൊരു മാനുഷിക പ്രശ്‌നമായി വരുകയും ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ കളി മാറി.

യോഗം ജനറല്‍ സെക്രട്ടറിയുടെ
ഇടപെടല്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ വിഷയത്തില്‍ ഇടപെട്ട് രംഗത്ത് വരുകയും കാര്യങ്ങള്‍ തുറന്നടിച്ച് പറയുകയും ചെയ്തു. ഇങ്ങനെയൊരു വിഷയമുണ്ടെന്ന് ബിജെപിക്കും ന്യൂനപക്ഷ മോര്‍ച്ചക്കാര്‍ക്കും ബോധ്യമായി. സ്വാഭാവികമായും അവര്‍ രംഗത്തു വന്നു. പിന്നാലെ വരാപ്പുഴ ആര്‍ച്ച്ബിഷപ്പും പിന്തുണയുമായി എത്തി.
സവര്‍ണക്രിസ്ത്യാനികളുടെയിടയില്‍ പൊതുവിലും സവര്‍ണകത്തോലിക്കരുടെ ഇടയില്‍ പ്രത്യേകിച്ചും മുമ്പേ തന്നെ മുസ്ലീം വിരുദ്ധവികാരം രൂപപ്പെട്ടിരുന്നു. 2009 മുതല്‍ ഈ പ്രവണത കുറശ്ശേകുറേശ്ശേ കാണാന്‍ തുടങ്ങിയിരുന്നു. അതിന് വെള്ളവും വളവും കൊടുത്ത് പരിപോഷിപ്പിച്ചിരുന്നത് ചില വൈദികരാണ്. മെത്രാന്‍മാരുടെ പരോക്ഷ പിന്തുണയുമുണ്ടായിരുന്നു. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 21ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വളരെ പ്രകടമായി ഇതു കണ്ടു. അഭിവന്ദ്യ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ ലൗജിഹാദ്, നാര്‍ക്കോട്ടിക്‌ ജിഹാദ് പ്രസംഗം അതിന്റെ തുടര്‍ച്ചയാണ്. ഈ വികാരം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് മുനമ്പം വിഷയം ഉയര്‍ന്നു വരുന്നത്.
മുസ്ലീം വിരുദ്ധവികാരം ശക്തിപ്പെട്ടിരുന്ന അക്കാലത്ത് അതിന് പിന്തുണ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരുന്ന ആളുകളാണ് ലത്തീന്‍ കത്തോലിക്കര്‍. അന്നന്നത്തെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു അവര്‍. ഇതുപോലുള്ള വിഷയങ്ങളില്‍ ലത്തീന്‍കാര്‍ ചെവി കൊടുക്കാന്‍ പോകാറില്ല. അപ്പോഴാണ് ഈ വിഷയം വരുന്നത് .ഉടനെ അവര്‍ സമ്പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ദീപിക വിഷയം ഏറ്റെടുത്ത്
ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് മുഖപ്രസംഗം എഴുതാന്‍ തുടങ്ങി. എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനങ്ങള്‍ സമരക്കാര്‍ക്ക് വലിയ ഉത്തേജനമായി. വരാപ്പുഴ രൂപതയും കോട്ടപ്പുറം രൂപതയും സമരത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ സുറിയാനി കത്തോലിക്കരുടെ തൃശൂര്‍ രൂപതയും പിന്തുണ പ്രഖ്യാപിച്ചു. അതോടെ അരങ്ങ് ഒരുങ്ങി. സുരേഷ് ഗോപി എത്തിയതോടെ രംഗം കൊഴുത്തു. സുരേഷ്‌ഗോപി ബിജെപിയില്‍ അത്ര വലിയ നേതാവല്ലെങ്കിലും സിനിമാ നടനാണ്. കേന്ദ്രമന്ത്രിയാണ്. മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത അവസ്ഥ.

ജിഹാദികളെ ഭയക്കുന്ന
മാധ്യമങ്ങള്‍

തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് മുനമ്പത്തേക്ക് ലേഖകനെ അയച്ചു. മാതൃഭൂമിയും എത്തി. മടിച്ച് മടിച്ച് മനോരമയും വന്നു. ചാനലുകളില്‍ ചര്‍ച്ചയായി. ജിഹാദികളെ പേടിച്ച് മാറി നില്‍ക്കുകയായിരുന്ന മലയാള മനോരമ നില്‍ക്കകളിയില്ലാതെ അവസാനം വാര്‍ത്ത കൊടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
മുനമ്പത്ത് സമരം ചൂടായതോടെ മുസ്ലീം സംഘടനകള്‍ പെട്ടെന്ന് ഒരു ദിവസം യോഗം ചേരുകയും ഭൂമി വഖഫല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതുവരെ വഖഫ് ഭൂമി സംരക്ഷിക്കണമെന്ന് പറഞ്ഞിരുന്ന മാധ്യമം പത്രവും മീഡിയാവണ്‍ ചാനലും സിറാജ്, സുപ്രഭാതം പത്രങ്ങളും ഇത് വഖഫല്ല, ആരേയും ഒഴിപ്പിക്കരുത് എന്ന നിലപാടിലായി.
600 കുടുംബങ്ങളെ മുനമ്പത്ത് നിന്ന് ഇറക്കി വിടാന്‍ ഇവര്‍ ആരു വിചാരിച്ചാലും നടക്കില്ല. മുസ്ലീം സംഘടനകള്‍ ഇപ്പോഴും പറയുന്നത് ആരേയും ഒഴിപ്പിക്കരുതെന്നാണ്. അപ്പോള്‍ പ്രശ്‌നം തീരേണ്ടേ? ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് വഖഫ് ബോര്‍ഡ് ഇന്നേവരെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്ന് പറഞ്ഞാല്‍ പോരല്ലോ. കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിക്കണം. വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം കൊടുക്കണം. വായ കൊണ്ട് പറഞ്ഞാല്‍ മാത്രം പ്രശ്‌നം തീരില്ല.

ലത്തീന്‍കാര്‍ യാഥാര്‍ത്ഥ്യം
തിരിച്ചറിയുമ്പോള്‍

ലത്തീന്‍ സമുദായത്തിന്റെ പ്രത്യേകത അവര്‍ ജനിച്ച കാലം തൊട്ട് കോണ്‍ഗ്രസ്സുകാരാണെന്നതാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ അവഗണനയും അവഹേളനവും മാത്രമാണ് ലഭിക്കുന്നതെങ്കിലും ലത്തീന്‍ കത്തോലിക്കര്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയില്ല. സവര്‍ണക്രിസ്ത്യാനികള്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോഴും ലത്തീന്‍കാര്‍ പോയില്ല. അവരെ സംബന്ധിച്ചിടത്തോളം വേളാങ്കണ്ണി മാതാവ് കഴിഞ്ഞാല്‍ പിന്നെ സോണിയാഗാന്ധിയാണ്. കുരിശും കര്‍ത്താവിന്റെ തിരുസ്വരൂപവും കഴിഞ്ഞാല്‍ കൈപ്പത്തിയാണ് പ്രധാനം.ഈഴവര്‍ക്ക് അരിവാള്‍ പോലെയാണ് ലത്തീന്‍കാര്‍ക്ക് കൈപ്പത്തി. കൈപ്പത്തി അവരെ കൈവിട്ടുവെന്ന വികാരം വളരെ ശക്തമാണ്. ലത്തീന്‍കാര്‍ക്ക് ഇപ്പോള്‍ ഏറ്റവും വിരോധം മുസ്ലീംലീഗിനോടും ലീഗിന്റെ ‘മച്ചമ്പി’ മാരായ കോണ്‍ഗ്രസുകാരോടുമാണ്. കൊള്ളരുതായ്മ മുഴുവന്‍ ചെയ്തത് സി.പി.എമ്മാണെങ്കിലും ലത്തീന്‍കാര്‍ക്ക് ക്രോധം കോണ്‍ഗ്രസ്സിനോടാണ്. വലിയ വിരോധാഭാസമാണ് ഇത്.
ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒരു കാര്യം മനസ്സിലായി. ഇവരെയൊന്നും വിശ്വസിച്ച് ഇനി ഈ പ്രസ്ഥാനം കൊണ്ട് മുന്നോട്ട് പോകാനാകില്ല.
കുളം കലങ്ങുമ്പോള്‍ പത്ത് വോട്ടടിക്കാമെന്ന വിചാരത്തില്‍ വരമ്പത്ത് നില്‍ക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അവര്‍ക്ക് വഖഫ് ബോര്‍ഡിനോടും ആത്മാര്‍ത്ഥതയില്ല. മുനമ്പത്തോടും ആത്മാര്‍ത്ഥതയില്ല. വോട്ടിനോട് മാത്രമാണ് താല്‍പര്യം. എല്ലാ ആളുകളേയും എല്ലാക്കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്നതാണ് മുനമ്പം നല്‍കുന്ന ഗുണപാഠം. ലത്തീന്‍ കത്തോലിക്കരായാലും ഈഴവരായാലും ഒരുദിവസം പറ്റിപ്പുകള്‍ തിരിച്ചറിയും. അന്ന് അവര്‍ അത് തീര്‍ച്ചയായും ചോദ്യം ചെയ്യും. ആ അവസ്ഥയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ആശ്വാസമായി
കോടതി വിധി

നിലവിലെ ഉടമസ്ഥരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധി തിരിച്ചടിയായി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചാൽ കൈയേറ്റക്കാരായി കാണാമെന്നും രണ്ടു വർഷം വരെ തടവിന് ശിക്ഷിക്കാമെന്നുമുള്ള 2013 ലെ വകുപ്പ് 52 എ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിഭൂഉടമകൾക്ക്
ആശ്വാസം പകരുന്നതാണ്.

ആക്ടിവിസ്റ്റുകള്‍ എവിടെ?
ഒരു കാര്യം കൂടി പറയാം നമ്മുടെ നാട്ടിലെ സാംസ്‌കാരിക നായകരും ദളിത് ആക്ടിവിസ്റ്റുകളും ഇന്നേദിവസം വരെ ഇക്കാര്യം അറിഞ്ഞിട്ടില്ല. പട്ടികജാതിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാതോരാതെ സംസാരിക്കുന്ന ഒരുപാട് ചിന്തകന്‍മാരുണ്ട് നമ്മുടെ നാട്ടില്‍. അംബേദ്കറ്റെറ്റുകളുണ്ട്. ഇവരുടെ പൊടിപോലും കാണാനില്ല. ഇവരില്‍ മിക്കവരും ജിഹാദികളുടെ അടിത്തൂണ്‍ പറ്റി അവരുടെ നക്കാപ്പിച്ച മേടിച്ച്, ഈന്തപ്പഴം തിന്നു ജീവിക്കുന്ന തെണ്ടികളും നക്കികളുമാണ്. ഈ സാംസ്‌കാരിക നക്കികളാണ് കേരളത്തിന്റെ ഏറ്റവും വലിയ ശാപം.

Author

Scroll to top
Close
Browse Categories