ഞാനൊരു ശിലയായാല്‍


ഞാനൊരു
ശിലയായാല്‍
ശിലയൊരു
താമരയാകും
താമര
നീര്ത്തടകമാകും
നീര്ത്തടമൊരു
താമരയാകും
താമര
ശിലയാകും.
ശീര്‍ഷകമില്ലാതെ
”പൈന്മരം പൂവിട്ടല്ലോ.”
കാതങ്ങളകലെനി-
ന്നോതുന്നു പ്രിയ തോഴന്.
”ആ മണം! ഹാ,
നിനക്കെന്തു തോന്നുന്നു!”
”ഞാനുമതാലോചിപ്പൂ,”
ആയിരം സംവത്സര-
മകലെക്കണ്ടേന്,
പിന്നെയുള്ളില്‍
ഞാന്‍ നിമന്ത്രിപ്പൂ,
”ഈ മണം! നിന-
ക്കെന്തു തോന്നുന്നു?”
സോ ചോങ് ജൂവിന്റെ
വിവര്‍ത്തനം:
കവിതകള്‍
മാങ്ങാട് രത്നാകരന്
സോചോങ് യൂ (1915-2000). കൊറിയയിലെ സോനും ഗ്രാമത്തില്‍ ജനിച്ചു. പാശ്ചാത്യ കവികളില്‍ നിന്നും, വിശേഷിച്ച് ബോദലേറില് നിന്ന്, ഉറവ തേടി. ആദ്യകാല രചനകളില്‍ ആത്മകഥാംശവും ഗ്രാമീണ നഷ്ടാനുഭവങ്ങളും നാടോടി ബുദ്ധപാരമ്പര്യവും ഇഴുകിച്ചേര്‍ന്നു നില്ക്കുന്നു. The vintage book of contemproary Poets (Edited by J. D. McClatchy, Vintage, Ny, 1996) എന്ന സമാഹാരത്തില്‍ നിന്ന്.