കുട്ടനാട് സൗത്ത് യൂണിയന്‍ ആസ്ഥാനമന്ദിരത്തിന് ഭൂമിയും കെട്ടിടവും

എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്‍ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായി വാങ്ങിയ വസ്തുവിന്റെയും കെട്ടിടത്തിന്റെയും രേഖകള്‍ മനയില്‍ തോമസ് ജോണില്‍ നിന്ന് യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ് ഏറ്റുവാങ്ങുന്നു. കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം സമീപം.

കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായി എടത്വ ടൗണിന് കിഴക്കുവശം വെട്ടുതോട് പാലത്തിനു സമീപം സംസ്ഥാന പാതയോരത്ത് 20 സെന്റ് സ്ഥലവും ഇരുനില കെട്ടിടവും വിലയ്ക്കു വാങ്ങി. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും രേഖകള്‍ ഉടമസ്ഥനായ മനയില്‍ തോമസ് ജോണില്‍ നിന്നും സൗത്ത് യൂണിയന് വേണ്ടി ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ് ഏറ്റുവാങ്ങി. ചടങ്ങില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ.പി. സുപ്രമോദം, യൂണിയന്‍ കൗണ്‍സിലര്‍ സന്തോഷ് വേണാട്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ഉണ്ണിഹരിദാസ് പച്ചയില്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശാന്ത സി.പി., എംപ്ലോയീസ് ഫോറം സെക്രട്ടറി പി.വി. വിജയന്‍, സൈബര്‍സേന കണ്‍വീനര്‍ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 2019 നവംബര്‍ 1ന് രൂപീകൃതമായ കുട്ടനാട് സൗത്ത് യൂണിയന്റെ ഓഫീസ് നിലവില്‍ എടത്വാ ടൗണില്‍ ഉള്ള ചിറയില്‍ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതുതായി വാങ്ങിയ സ്ഥലത്ത് ആസ്ഥാനമന്ദിര നിര്‍മ്മാണം നവംബര്‍ 1ന് തുടങ്ങുമെന്ന് കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം അറിയിച്ചു.

Author

343 Views
Scroll to top
Close
Browse Categories