സ്വകാര്യ
വ്യവസായ
എസ്റ്റേറ്റുകള്‍;
നടപടികള്‍ ലളിതം

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏറെക്കാലത്തെ സംരംഭകരുടെ ആവശ്യമായിരുന്നു ഇത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ സംബന്ധിച്ച് 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയെങ്കിലും ഫലപ്രദമായില്ല. ഈ ഉത്തരവിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഏപ്രില്‍ 2നാണ് പുതുക്കിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്ഥലപരിമിതി സംരംഭ വികസനത്തിന് ഒരു തടസ്സം തന്നെയാണ്. ഈ കുറവ് പരിഹരിക്കാനുള്ള ഫലപ്രദമായ ഒരു ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നടപടികള്‍ ലളിതമാകുന്നു, സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു, എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുംവിധം ഏരിയായും നിശ്ചയിച്ചിരിക്കുന്നു.

10 ഏക്കറില്‍ തുടങ്ങാം.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ 10 ഏക്കറില്‍ കുറയാത്ത സ്ഥലത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങാം. ബഹുനില സമുച്ചയങ്ങൾക്ക് 5 ഏക്കര്‍ മതിയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ ആണ് 5 ഏക്കറില്‍ നിര്‍മ്മിക്കുക. വ്യവസായ എസ്റ്റേറ്റുകള്‍ക്ക് ഭൂമി പരിഗണിക്കുമ്പോള്‍ ഏതാനും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

(1) പരിസ്ഥിതി ലോലപ്രദേശങ്ങള്‍, നെല്‍വയല്‍-തണ്ണീര്‍തടങ്ങള്‍, തീരദേശ മേഖലകള്‍ എന്നീ സ്ഥലങ്ങള്‍ ആയിരിക്കരുത്.

(2) സ്ഥലത്തിന് മറ്റെന്തെങ്കിലും നിയന്ത്രണമുണ്ടെങ്കില്‍ അത്തരം പ്രദേശങ്ങളും പരിഗണിക്കില്ല.

(3) വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം എന്നിവ ഉറപ്പ് വരുത്തണം പരിസ്ഥിതിയേയും പരിഗണിക്കണം

(4) അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്റ്റേറ്റ് പ്രവര്‍ത്തനക്ഷമമാക്കണം.

(5) പൊതുവൈദ്യുതി, സ്ട്രീറ്റ്ലൈറ്റ്, റോഡ്, വാട്ടര്‍ സപ്ലെ, മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, സീവേജ് നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് വരുത്തണം

(6) റെഡ് കാറ്റഗറി സംരംഭങ്ങള്‍ അനുവദിക്കാന്‍ പാടില്ല. മഴവെള്ള സംഭരണ സംവിധാനവും ഏര്‍പ്പെടുത്തണം.

(7) വ്യവസായ യൂണിറ്റുകള്‍ക്കാണ് സ്ഥലം നല്‍കേണ്ടത്. എന്നിരുന്നാലും ഗോഡൗണുകള്‍, ലോജിസ്റ്റിക് സര്‍വീസുകള്‍, വാഹനറിപ്പയറിംഗ്/സര്‍വീസിംഗ് എന്നിവയ്ക്ക് സ്ഥലം അനുവദിക്കാവുന്നതാണ്. എന്നാല്‍ ഷോറൂമകള്‍ പാടില്ല.

(8) ഫോറം നമ്പര്‍ -1ല്‍ അപേക്ഷ സമര്‍പ്പിക്കണം. 2-ല്‍ അനുമതി ലഭിക്കും. വ്യവസായ-വാണിജ്യ ഡയക്ടര്‍ക്കാണ് അപേക്ഷ

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മൂന്ന് കോടി വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതാണ്. ഏക്കര്‍ ഒന്നിന് 30 ലക്ഷം രൂപ പ്രകാരം പരമാവധി 3 കോടി വരെയാണ് ഇങ്ങനെ ലഭിക്കുക.

റോഡ്, വൈദ്യുതി, വെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കാനനിര്‍മ്മാണം, പൊതുസേവന സൗകര്യങ്ങള്‍, ലാബ് സംവിധാനം എന്നിവയ്ക്ക് ആവശ്യമായ നിക്ഷേപം പരിഗണിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്.
കമ്പനികള്‍, സഹകരണസ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ. കണ്‍സോര്‍ഷ്യങ്ങള്‍, എന്നിവര്‍ക്ക് സ്വകാര്യ എസ്റ്റേറ്റുകൾ തുടങ്ങാവു ന്നതാണ്

3 കോടി വരെ സര്‍ക്കാര്‍ സഹായം എസ്റ്റേറ്റുകള്‍ തുടങ്ങാവുന്നതാണ്. ഏരിയായുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ കെഎല്‍ആര്‍ ആക്ടില്‍ ഇളവ് അനുവദിക്കുകയും ചെയ്യും.

എസ്റ്റേറ്റുകള്‍ കൊണ്ട്
ലഭിക്കുന്ന നേട്ടങ്ങള്‍

പ്രഖ്യാപിക്കപ്പെടുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് സര്‍ക്കാര്‍ എസ്റ്റേറ്റുകളില്‍ സംരംഭകര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കാം.
കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവുകള്‍ ലഭിക്കും.

പ്രത്യേക സാമ്പത്തിക മേഖല ആയിപ്രഖ്യാപിക്കുന്നതിനുംഅതനുസരിച്ചുള്ള സൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനും കഴിയും.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയും സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കുക എളുപ്പമായിരിക്കും.

പൊതുസേവന സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ സ്ഥാപിത ചെലവുകള്‍ വലിയ അളവില്‍ കുറയ്ക്കുവാന്‍ കഴിയും. പ്രത്യേകിച്ച് വൈദ്യുതി, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ രംഗത്ത്
‘Plug & Play’ എന്ന രീതിയില്‍ ബഹുനില വ്യവസായ സമുച്ചയങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും.
എല്ലാത്തിലും ഉപരിയായി മാറ്റിവയ്ക്കപ്പെട്ട സ്ഥലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ പരമാവധി കുറക്കാന്‍ കഴിയും

Author

133 Views
Scroll to top
Close
Browse Categories