വില്‍സ്‌മിത്തിനെ
ഇനി ചുറ്റുവട്ടത്ത് കണ്ടുപോകരുത്

ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ച മികച്ച നടന്‍ വില്‍സ്‌മിത്തിന് വിലക്ക്. ഓസ്‌കാര്‍ അവാര്‍ ഡ് ദാന ചടങ്ങുകളി ലോ ഓസ്‌കാറിന്റെ മറ്റുപരിപാടികളിലോ ഇനി വില്‍സ്‌മിത്തിനെ 10 വര്‍ഷത്തേക്ക് കണ്ടുപോകരുതെന്ന് ഓസ്‌കാര്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കല്പിച്ചു. ഭാര്യയുടെ മുടിയെപ്പറ്റിയുള്ള പരാമര്‍ശമാണ് വില്‍സ്‌മിത്തിനെ കോപാകുലനാക്കിയത്. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വില്‍സ്‌മിത്ത് പരിധി കടന്നതായി ഭാര്യ ജെയ്ഡയ്ക്ക് അഭിപ്രായമുണ്ട്. അവതാരകനെ തല്ലിയതില്‍ വില്‍സ്‌മിത്ത് നേരത്തെ ക്ഷമ ചോദിച്ചിരുന്നു. വില്‍സ്‌മിത്തിനെതിരെയുള്ള നടപടി വൈകിയതില്‍ ഓസ്‌കാര്‍ ബോര്‍ഡും ക്ഷമ ചോദിച്ചിട്ടുണ്ട്.

Author

121 Views
Scroll to top
Close
Browse Categories