മുഖ്യമന്ത്രിക്ക് വിവാഹമംഗളം

ആംആദ് മിപാര്‍ട്ടിയുടെ അഭിമാനമായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ രണ്ടാം വിവാഹം സമംഗളം നടന്നു.. 48 കാരനായ മാന്‍ 30 കാരി യായ ഡോ. ഗുര്‍പ്രീത്കൗറിനെ ജീവിത സഖിയാക്കിയതിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേര്‍ന്നു. കുടുംബ ജീവിതം ഭദ്രമായെങ്കിലും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാണെന്ന് ആക്ഷേപമുണ്ട്. അഴിമതിക്കാരനായ മന്ത്രിയെ അറസ്റ്റ് ചെയ്യിച്ച് സ്വന്തം കക്ഷിക്കാരെ പോലും ഞെട്ടിച്ചയാളാണ് മാന്‍. എന്നാൽ അതിന്റെ ഗുണമൊന്നും തിരഞ്ഞെടുപ്പിൽ കണ്ടില്ല.മുഖ്യമന്ത്രി സ്ഥാനം ഏറ്റപ്പോള്‍ മാന്‍ കൈവെടിഞ്ഞ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആംആദ് മി പാര്‍ട്ടി തോറ്റു തൊപ്പിയിട്ടു.

Author

127 Views
Scroll to top
Close
Browse Categories