ഡോ. ഐ.എം. വിജയന്‍

റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കായിക മേഖലയിലെ മികവിനു ഡോക്ടറേറ്റ് ഏറ്റുവാങ്ങി തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. ചെറുപ്പത്തില്‍ തൃശൂരില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ സോഡ വിറ്റ് ജീവിച്ച വിജയന് അധികം വിദ്യാഭ്യാസമൊന്നും നേടാനുള്ള പാങ്ങുണ്ടായിരുന്നില്ല. വിജയന്റെ അസാമാന്യ മികവ് കണ്ട് പൊലീസില്‍ ജോലി നല്‍കാന്‍ കേരള സര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. ഇപ്പോൾ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റാണ് ഈ ഫുട്‌ബോള്‍ മാന്ത്രികൻ.

Author

169 Views
Scroll to top
Close
Browse Categories