ഈശ്വരൻ

ഇവിടെയാണിവിടെയാണീശ്വരന്‍
ഈ പൈതലിന്‍ പുഞ്ചിരിയാണീശ്വരന്‍
പെറ്റമ്മതന്‍ മാറിന്റെ ചൂടേറ്റ കുഞ്ഞിന്
അമ്മ തന്നമ്മിഞ്ഞ മധുരമാണീശ്വരന്‍
അജ്ഞതയാമിരുളിന്‍ കഴിഞ്ഞോന്
പുതുവെളിച്ചമേകുന്ന ശക്തിയാണീശ്വരന്‍
ഇവിടെയാണിവിടെയാണീശ്വരന്‍
വിശക്കും വയറിന്റെയന്നമാണീശ്വരന്‍.

നാവുണങ്ങി വരണ്ട മന്നന്റെ
ദാഹമകറ്റുന്ന ജീവജലമാണീശ്വരന്‍
നീറും മനസ്സില്‍ കുളിര്‍ നിറച്ച്
ദുഃഖമകറ്റുന്ന നന്മ ഹൃദയമാണീശ്വരന്‍
ഇവിടെയാണിവിടെയാണീശ്വരന്‍
ജാതിമതവൈര്യമില്ലാത്ത നേര്‍ചിന്തയാണീശ്വരന്‍
അണയാത്ത ദീപത്തിന്‍ പ്രതീക്ഷയായ്
ജ്വലിക്കും തിരിയാണീശ്വരന്‍

Author

180 Views
Scroll to top
Close
Browse Categories