വീണ്ടും ഗുലുമാൽ

നടന്‍ ജോജു ജോര്‍ജ് വീണ്ടും ഗുലുമാലിലായി. ഇന്ധനവില അടിക്കടി കൂട്ടുന്ന കേന്ദ്രസര്‍ക്കാരിനെ പാഠംപഠിപ്പിക്കാന്‍ ഇടപ്പള്ളി- വൈറ്റില ദേശീയ പാതയില്‍ ആംബുലന്‍സ് വരെ തടഞ്ഞിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു തട്ടിക്കയറിയതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പ് ഒന്ന് ഒതുങ്ങിയതേയുള്ളു. ഇപ്പോഴിതാ വാഗമണില്‍ ‘ഓഫ് റോഡ് റേസ്’ എന്ന വാഹനാഭ്യാസം നടത്തിയതിന് പോലീസ് നടനെതിരേ കേസെടുത്തു. എസ്റ്റേറ്റിലൂടെ ജോജു കാര്‍ പറത്തുന്നത് ഫേസ്ബുക്കില്‍ കണ്ട കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റാണ് പരാതി നല്‍കിയത്. പോലീസിന്റെ കുറ്റപത്രം ഇങ്ങനെ പോകുന്നു. ഓഫ്റോഡ് റേസ് നടത്തിയ എസ്റ്റേറ്റ് കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന് നിബന്ധനയുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പൊലീസിന്റെ അനുമതിയും വാങ്ങിയിരുന്നില്ല. പോരേ……..

Author

120 Views
Scroll to top
Close
Browse Categories