കുന്നത്തുനാട് യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരം : ഡോ.എം.എൻ.സോമൻ

കുന്നത്തുനാട് യൂണിയന്‍ ഗുരു മണ്ഡപത്തില്‍ നടന്ന ഗുരുദേവ മഹാസമാധി ആചരണത്തിന്റെ ദീപപ്രോജ്ജ്വലനം യോഗം പ്രസിഡന്റ് എം. എന്‍. സോമന്‍ നിര്‍വഹിക്കുന്നു

കുറുപ്പംപടി: എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും മാതൃകാപരമാണെന്നും യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. യൂണിയന്‍ ഗുരുമണ്ഡപത്തില്‍ നടന്ന 94-ാമത് ഗുരുദേവ മഹാസമാധി ആചരണത്തിന്റെ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .ഗുരുദേവ ദര്‍ശനത്തോട് ചേര്‍ന്ന് നിന്ന് ജീവിക്കുവാന്‍ സമൂഹത്തിന് സാധിക്കണം.

ഗുരുസന്ദേശം ജീവിതവ്രതമായി സ്വീകരിക്കുവാന്‍ മാനവസമൂഹം തയ്യാറാകണമെന്നും ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ സജിത് നാരായണന്‍ സമാധി സന്ദേശപ്രബോധനം നിര്‍വഹിച്ചു. മുന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എന്‍. സുകുമാരന്‍, ഗോപാലകൃഷ്ണന്‍, ജയന്‍ പാറപ്പുറം, യൂത്ത്മൂവ്മെന്റ് ചെയര്‍മാന്‍ സജാദ് രാജന്‍, സൈബര്‍സേന യൂണിയന്‍ ചെയര്‍മാന്‍ മോഹന്‍കുമാര്‍, വേലു സി.എസ്., വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജയഗോപാലകൃഷ്ണന്‍ സെക്രട്ടറി ഇന്ദിരശശി, മോഹിനി വിജയന്‍, സജിനി അനില്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ. രാജു, യൂത്ത്മൂവ്മെന്റ് യൂണിയന്‍ കണ്‍വീനര്‍ അഭിജിത്ത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Author

145 Views
Scroll to top
Close
Browse Categories