തന്ത്ര-പൂജാ പരിശീലനം

എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ വൈദിക യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തന്ത്ര-പൂജാ പരിശീലന പരിപാടി യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്‍ വൈദിക യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തന്ത്ര-പൂജാ പരിശീലന പരിപാടി യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. വൈദിക യോഗം കണ്‍വീനര്‍ സുരേഷ് പള്ളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സുജിത് തന്ത്രി ക്ലാസിന് നേതൃത്വം നല്‍കി. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഗോപന്‍ ആഞ്ഞിലിപ്ര, രാജന്‍ ഡ്രീംസ് എന്നിവര്‍ ആമുഖപ്രസംഗം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്യാമള, സനല്‍ശാന്തി, ശ്യാംശാന്തി, ഡോ. പുഷ്പാകരന്‍ വെട്ടിയാര്‍, എല്‍. അമ്പിളി, മുരളി അറന്നൂറ്റിമംഗലം, കൃഷ്ണന്‍കുട്ടി ഉമ്പര്‍നാട് എന്നിവര്‍ സംസാരിച്ചു.

Author

148 Views
Scroll to top
Close
Browse Categories