വിവാഹ വീഡിയോ: വില 25 കോടി

ഒരു വിവാഹ വീഡിയോയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. തമിഴകത്തിന്റെ മനസ് കീഴടക്കിയ മലയാളികളുടെ പ്രിയതാരം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹവീഡിയോ ഒ.ടി.ടി. ഭീമനായ നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് 25 കോടി രൂപയ്ക്ക്. വിവാഹ ഡോക്യുമെന്ററിയുടെ പേര് ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയില്‍’. സംവിധാനം: ഗൗതംമേനോന്‍, പതിവ് സിനിമയിലെ പോലെ അഭിനേതാക്കളും സംഭാഷണങ്ങളുമില്ലെങ്കിലും വിഘ്‌നേഷും നയന്‍താരയും സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നത് കാണാം. പിന്നെ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത അതിഥികളേയും കണ്ണ് നിറച്ച് കാണാം. ഷാരൂഖ്ഖാനും രജനികാന്തുമൊക്കെയായിരുന്നു ചടങ്ങിൽ നിറഞ്ഞു നിന്നത്.

Author

116 Views
Scroll to top
Close
Browse Categories