പായ്‌വഞ്ചിയുമായി അഭിലാഷ് വീണ്ടും

പായ്‌വഞ്ചിയുമായി അഭിലാഷ് ടോമി വീണ്ടും ഇറങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വെല്ലുവിളിയേറിയ സാഹസിക കായിക വിനോദങ്ങളിലൊന്നായി അറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കമാന്‍ഡര്‍ അഭിലാഷ്‌ ടോമി പങ്കെടുക്കും. സെപ്തംബര്‍ നാലിന് ഫ്രാന്‍സിലെ സാബ്ലെ ദെലോന്‍ തുറമുഖത്ത് നിന്ന് ആരംഭിച്ച് ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ 48,000 കിലോമീറ്റര്‍ .തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തണം 2018ലെ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുത്തപ്പോള്‍ കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്ന് അഭിലാഷിന്റെ നടുവൊടിഞ്ഞിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ആരോഗ്യവാനാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ ഈ 43കാരന്‍

Author

145 Views
Scroll to top
Close
Browse Categories