ചാത്തന്നൂർ യൂണിയൻ അജഗൃഹം പദ്ധതി ഉദ്ഘാടനം

ചാത്തന്നൂർ യൂണിയൻ നടപ്പിലാക്കുന്ന അജഗൃഹം പദ്ധതി യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ്‌ ബി. ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗനേതൃത്വ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ചാത്തന്നൂർ യൂണിയൻ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയായ അജഗൃഹം പദ്ധതി യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയനിൽ ഉള്ള 54 ശാഖാ യോഗങ്ങളിലെ വനിതാ സംഘം യൂണിറ്റുകൾക്കുള്ള ഒന്നാം ഘട്ടം ആട് വിതരണമാണ് നടന്നത്.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 56 കുടുംബങ്ങൾക്കാണ് ആടുകളെ വിതരണം ചെയ്തത്. അടുത്ത രണ്ട് വർഷം കൊണ്ട് യൂണിയനിലെ 1000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ എ എൽ അജിത്, ഡോ. ജിനി ആനന്ദ്, ഡി സജീവ്, കെ നടരാജൻ, പി സോമരാജൻ, ആർ. ഗാന്ധി, കെ സുജയ് കുമാർ, ആർ ഷാജി, കെ ചിത്രഗതൻ വി പ്രശാന്ത്, ശോഭന ശിവാനന്ദൻ, ബീന പ്രശാന്ത് എന്നിവർ സംബന്ധിച്ചു.

Author

154 Views
Scroll to top
Close
Browse Categories