ഗുരുവിന്റെ ഛായാചിത്രം

ശ്രീനാരായണ ഗുരുദേവന്റെ ഛായാ ചിത്രം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം അനാച്ഛാദനം ചെയ്യുന്നു

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രംയൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളംഅനാച്ഛാദനം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ എസ്.എന്‍.ഡി.പി.യോഗം സംഘടിപ്പിച്ച മെഗാ ഇവന്റില്‍ പങ്കെടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കേറ്റ് നേടിയ നര്‍ത്തകിമാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി.യോഗം ഡയറക്ടര്‍ കെ.കെ.ബിനു,യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡോ.കെ.കെ.മോഹനന്‍,വി.ആര്‍.പ്രഭാകരന്‍,യൂണിയന്‍ വനിതാ സംഘം പ്രസിഡണ്ട് സജിത അനില്‍കുമാര്‍,സെക്രട്ടറി രമ പ്രദീപ്, വനിത സംഘം കേന്ദ്രസമിതി അംഗം മാലിനി പ്രേംകുമാര്‍, യൂത്ത് മൂവ്മെന്റ് യൂണിയന്‍ വൈസ് പ്രസിഡണ്ട് രാഹൂല്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

117 Views
Scroll to top
Close
Browse Categories