ശ്രീനാരായണ ധർമ്മ പ്രചാരണം

കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറഗുരുക്ഷേത്രത്തിൽ നടത്തിവരുന്ന ശ്രീനാരായണധർമ്മപ്രചാരണത്തിന് സ്വാമിവിശുദ്ധാനന്ദ തുടക്കം കുറിക്കുന്നു

കരുനാഗപ്പള്ളി:ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറഗുരുക്ഷേത്രത്തിൽ നടത്തിവരുന്ന ശ്രീനാരായണധർമ്മ പ്രചാരണത്തിന് ഭക്തിസാന്ദ്രമായി തുടക്കം കുറിച്ചു. സ്വാമിവിശുദ്ധാനന്ദ ഉദ്ഘാടനം നിർവഹിച്ചു.

കരുനാഗപ്പള്ളി യൂണിയൻ പ്രസിഡൻ്റ് കെ .സുശീലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു.യൂണിയൻ കൗൺസിലർമാരായ ബിജു,ക്ലാപ്പനഷിബു ,ബോർഡ് മെമ്പറൻമാരായ സലീം കുമാർ,വിദ്യാധരൻ,കെ.പിരാജൻ, വനിതാ സംഘം നേതാക്കളായ മധുകുമാരി,അംബികാ ദേവി, ജയന്തൻ ഓച്ചിറ, പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട്,എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് ശോഭനൻ കൃതജ്ഞത പറഞ്ഞു അന്നദാനവും നടന്നു.

Author

133 Views
Scroll to top
Close
Browse Categories