പാലാരിവട്ടം ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം

പാലാരിവട്ടം ശാഖയിൽ ഗുരുദേവ സമാധി ദിനാചരണസമ്മേളനം

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ 95 മത് ഗുരുദേവ സമാധി ദിനാചരണ സമ്മേളനം നടന്നു. ശാഖാ പ്രസിഡന്റ് എം .എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് , യുണിയൻ കമ്മിറ്റി അംഗം അഡ്വ. എ. ആർ സന്തോഷ് എന്നിവർ പ്രഭാഷണം നടത്തി. സുനിൽ കെ.എസ്, കെ.ജി. സദൻ , സുര, പി കെ രാജീവ്, വിനോദ് കുമാർ, കെ.പി വൽസലൻ , ഓമന ബാബു, ഐഷ സുര, മിനി പ്രകാശ്, സുഷി സുരേന്ദ്രൻ , ബിസിനി ഗോപിനാഥ്, സുജാത സദാനന്ദൻ , സീമോൾ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും ഉപവാസവും നടന്നു. തുടർന്ന് വൈകിട്ട് ദീപ കാഴ്ചയും ഒരുക്കി.

Author

120 Views
Scroll to top
Close
Browse Categories