ലക്ഷ്യത്തിലേക്കുള്ള യാത്ര
തൈക്കാട്ട് അയ്യാവില്‍നിന്നും അനുഗ്രഹം വാങ്ങി തിരിച്ചുവരുമ്പോഴാണ് ഷണ്‍മുഖദാസനായ ചട്ടമ്പിസ്വാമികളെ കണ്ടത്. കുറച്ചുകാലത്തിനു ശേഷമുള്ള കൂടിക്കാഴ്ച.ചട്ടമ്പിസ്വാമികളെപ്പോലെതന്നെ നാണു സ്വാമികളും ഷണ്മുഖനായ സുബ്രഹ്മണ്യന്റെ ആരാധകനായി മാറിയിരുന്നു.ശിവപുത്രനായ ഷണ്മുഖനെ പ്രകീര്‍ത്തിച്ച് കുറേ സ്തോത്രകൃതികള്‍ നാണുസ്വാമി രചിച്ച് ചൊല്ലി കേള്‍പ്പിച്ചിരുന്നു. …


