ആളൂര്‍ എസ്.എന്‍. നഗര്‍ ഗുരുദേവ പ്രതിഷ്ഠാദിനം

ആളൂര്‍ എസ്.എന്‍. നഗര്‍ ശാഖയില്‍ഗുരുദേവ പ്രതിഷ്ഠാദിനംകൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ കീഴിലുള്ള 3330 -ാം നമ്പര്‍ ആളൂര്‍ എസ്.എന്‍. നഗര്‍ ശാഖയില്‍ 12-ാമത് ഗുരുദേവ പ്രതിഷ്ഠാദിനം നടത്തി. ശാഖ പ്രസിഡന്റ് എ.കെ. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആചാര്യന്‍ അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍, വൈദികയോഗം സെക്രട്ടറി വിശ്വംഭരന്‍ ശാന്തി, ശാഖ സെക്രട്ടറി നാരായണ ന്‍ ടി.ആര്‍, ഇ.എം. ജോഷി എന്നിവര്‍ സംസാരിച്ചു.

Author

104 Views
Scroll to top
Close
Browse Categories