നേതാവിനോടൊപ്പം

കേളിയെഴുന്നൊരു കേരള നാടിന്റെ
കേദാരമാകും ശ്രീഗുരുദേവ പാദത്തില്‍
അഞ്ജലീബദ്ധരായ് പ്രണമിക്കും ഭക്തരെ
ഐക്യമായി നീങ്ങുക നേതാവിനോടൊപ്പം
നിശ്ചയത്തോടും ദൃഢതയോടും നമ്മെ
മുന്നോട്ടു നീങ്ങാന്‍ പ്രചോദനമായൊരു
സത്യം പറഞ്ഞതിനെന്തിത്രവേപഥു?
കൂട്ടരേ നിങ്ങള്‍ പഠിക്കേണം യാഥാര്‍ത്ഥ്യം
കാരിരുമ്പിന്റെ കരുത്തുള്ളൊരാര്‍ജ്ജവം-
തീയില്‍ കുരുത്തിതു വെയിലേറ്റു വാടില്ല
നേതാവിനോടൊപ്പം തലയെടുപ്പോടെന്നും
വേദിയില്‍ നിൽക്കു മണികളായിത്തീരുക
എതിരിടാന്‍ നില്‍ക്കുന്ന പാഷാണജീവികള്‍
ഓര്‍ക്കുക അഹിതമായൊന്നും മൊഴിഞ്ഞില്ല
ന്യായവും സത്യവും നീതിയും നേടാനായ്
ആയതു ചെയ്യുകമാത്രമേയുള്ളെന്ന
യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടു പോകുവിന്‍ കൂട്ടരേ
യാഥാസ്ഥിതികത ദൂരേക്കളയുക
കൊത്തിപ്പറിക്കുവാന്‍ പാറിപ്പറക്കുന്ന
കഴുകന്മാര്‍ ചുറ്റിലുമുണ്ടെന്നതോര്‍ക്കുക
കരുതലായ് നില്‍ക്കുക ഇരകളായിത്തീരാതെ
കാവലിന്‍ കരുത്താകും നേതാവിനോടൊപ്പം
ഇടതിനും വലതിനും വേണ്ടി പടവെട്ടാന്‍
ചടുതലയോടെ നടക്കുന്ന നിങ്ങള്‍ക്കായ്
ഒരു മുന്നറിയിപ്പു തന്നതുമാത്രമീ
കരുതലിന്‍ നേതാവിന്‍ ഭാഷ്യമെന്നോര്‍ക്കണം
രാഷ്ട്രീയക്കോമര വിധ്വംസരീയരെ
രാപ്പകലന്യേ നാം ദൂരെയകറ്റുക
ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കാന്‍ പഠിക്കുക
സൗഖ്യതയേറുന്ന നല്ലൊരു നാളേയ്ക്കായ്.

Author

121 Views
Scroll to top
Close
Browse Categories