ജി.എസ് ഓണസമ്മാന വായ്പപദ്ധതി: കുട്ടനാട് സൗത്ത് യൂണിയന് 8 കോടി
കുട്ടനാട്: ജി.എസ് ഓണസമ്മാന വായ്പ പദ്ധതി പ്രകാരം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന് മൈക്രോ ഫിനാൻസ് ഏഴാം ഘട്ട വായ്പയായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എട്ടു കോടി രൂപ അനുവദിച്ചു. യൂണിയനിലെ 900 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ഓണസമ്മാനമായി ലഭിക്കുന്ന ധനസഹായ വായ്പാ പദ്ധതിയാണിത്.
എസ്എൻഡിപി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ജി എസ് ഓണസമ്മാന വായ്പ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ:പി സുപ്രമോദം, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർമാരായ വിമല പ്രസന്നൻ, സുജി സന്തോഷ് ,സൈബർ സേന കൺവീനർ സുജിത് മോഹൻ, പി.വി വിജയൻ, ജലജ, മണിയമ്മ എന്നിവർ പങ്കെടുത്തു.
53 മൈക്രോ ഫിനാൻസ് യൂണിറ്റുകളിലെ അംഗങ്ങളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ നിന്നും ഡയറക്റ്റ് ബെനിഫിഷ്യറി ട്രാൻസാക്ഷൻ മുഖേന പണം ലഭ്യമാകും