ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളില്‍ ബോധവത്കരണ പരിപാടി

ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണം.

കൊച്ചി: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസില്‍ ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഉദയംപേരൂര്‍ ശാഖാ പ്രസിഡന്റ് എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീന് ഓഫീസര്‍ നെസ്‌ല ബോധവത്കരണ സെമിനാറിന് നേതൃത്വം നല്‍കി.
എന്‍.എസ്.എസ്. യൂണിറ്റ് ലഹരി വിരുദ്ധജാഥയും റോഡ്‌ഷോയും നടത്തി. എസ്.പി.സി.യുടെ അഭിമുഖ്യത്തില്‍ ക്ലാസ് തല സെമിനാറുകള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ തല സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു.

ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും തയ്യാറാക്കി. പി.ടി.എ. പ്രസിഡന്റ് കെ.എം. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഒ.വി. സാജു ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്‌മിസ്‌ട്രസ് ദീപ എസ്.നാരായണന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി അമ്പിളി രാഘവന്‍ സംസാരിച്ചു.

Author

139 Views
Scroll to top
Close
Browse Categories