മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കണം
മാന്നാർ:എസ്എസ്എൽസി ,സിബിഎസ്ഇ, ഐസിഎസ്ഇ , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കണമെന്ന് കുമാരി സംഘം യൂണിയൻ ആവശ്യപ്പെട്ടു. .വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനംചെയ്തു.
കൺവീനർ അനിൽ. പി. ശ്രീരംഗം മുഖ്യപ്രഭാഷണവും വനിതാസംഘം വൈസ് ചെയർപേഴ്സൺ ബിനി സതീശൻ സംഘടനാ സന്ദേശവും നൽകി. യൂണിയൻ അഡ്.കമ്മറ്റി അംഗം രാജേന്ദ്രപ്രസാദ് അമൃത, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സിന്ധു സുഭാഷ്, വിജയലക്ഷ്മി, വസന്തകുമാരി,എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്. കമ്മറ്റിയംഗങ്ങളായ ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,പി.ബി സൂരജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർപേഴ്സൺ വിധു വിവേക്, കൺവീനർ ബിനുരാജ് എന്നിവർ സന്നിഹിതരായിരുന്നു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ സ്വാഗതവും ട്രഷറർ പ്രവദ രാജപ്പൻ കൃതജ്ഞതയും പറഞ്ഞു. കുമാരിസംഘം യൂണിയൻ ഭാരവാഹികളായി അങ്കിത ബിനു (ചെയർപേഴ്സൺ) അപർണ ദിലീപ് (കൺവീനർ) രേവതി പ്രസാദ് (വൈസ് ചെയർപേഴ്സൺ) നിരഞ്ജന ശ്രീകുമാർ( ജോ കൺവീനർ)ദേവിക എസ് (ട്രഷറർ) എന്നിവർ ഉൾപ്പെടെ 26 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു .