കടുക്കാംക്കുന്നം ശാഖ വാർഷിക പൊതുയോഗം

കടുക്കാംക്കുന്നം ശാഖയുടെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട് : യോഗം കടുക്കാംക്കുന്നം ശാഖയുടെ ഇരുപതാമത് വാർഷിക പൊതുയോഗം നടന്നു.

ശാഖ പ്രസിഡന്റ് പി. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് യൂണിയൻ യോഗം ഡയറക്ടർ ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരുപത് വർഷക്കാലം സേവനം അനുഷ്ഠിച്ച മുൻ യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്‌കരനെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ ശാഖ സെക്രട്ടറി എ. ശിവദാസൻ സ്വാഗതം പറഞ്ഞു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി നിവിൻ ശിവദാസ്, മൈക്രോഫിനാൻസ് ഭാരവാഹികളായ സെൽവകുമാരി, ഉഷ നാരായണൻ, ശാഖ ഭാരവാഹികളായ ജയസേനൻ, പി ആനന്ദൻ, ശാന്തകുമാർ, രാകേഷ്, എം.ഷൺമുഖൻ എന്നിവർ സംസാരിച്ചു.ശാഖ വൈസ് പ്രസിഡന്റ് വി.ഭാസ്കരൻ യോഗത്തിന് നന്ദി പറഞ്ഞു.

Author

137 Views
Scroll to top
Close
Browse Categories