നാട്ടിക എസ് എൻ കോളേജിൽ വാട്ടർ കിയോസ്ക്

നാട്ടിക എസ് എൻ കോളേജിൽ വാട്ടർ എ ടി എം / കിയോസ്ക് തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ .സി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടിക എസ് എൻ കോളേജിൽ വാട്ടർ എ ടി എം / കിയോസ്ക് സ്ഥാപിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ .സി പ്രസാദ് ഉദ്ഘാടനം നിർ വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.ആർ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ ഡിവിഷൻമെമ്പർ ജുബി പ്രദീപ്‌, തളിക്കുളം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ബിജോഷ് ആനന്ദൻ,നാട്ടിക പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി ബാബു, വാർഡ് മെമ്പർമാർ സുരേഷ് ഇയ്യാനി, നാട്ടിക മണികണ്ഠൻ, കോളേജ് പ്രിൻസിപ്പാൾ ഡോ.സുബിൻ, മുൻ പ്രിൻസിപ്പാൾ ഡോ ജയ പി എസ് തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് ഒരു രൂപക്ക് ഒരു ലിറ്റർ എന്ന നിരക്കിലുമാണ് വെള്ളം ലഭ്യമാക്കിയിരിക്കുന്നത്.

Author

127 Views
Scroll to top
Close
Browse Categories