പുരസ്കാരം

2018 ലെ ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്‌ക്കാരം ‘കേരളകൗമുദി’ മുന്‍ കൊല്ലം ബ്യൂറോ ചീഫും ‘യോഗനാദം’ കോളമിസ്റ്റുമായ സി.വിമല്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങുന്നു. 2022 മാര്‍ച്ച് 17 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു, തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2018 ഫെബ്രുവരി 7 മുതല്‍ 12 വരെ ‘കേരളകൗമുദി’യില്‍ പ്രസിദ്ധീകരിച്ച ‘അവയവദാനത്തിന് എന്ത് സംഭവിച്ചു’ എന്ന പരമ്പരയ്ക്കായിരുന്നു സംസ്ഥാന അവാര്‍ഡ്. ഇതേ പരമ്പരയ്ക്ക് 2018 ലെ ഐ.എം.എ പുരസ്‌ക്കാരം, 2019 ലെ ഫാദര്‍ കൊളംബിയര്‍ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിരുന്നു.

Author

70 Views
Scroll to top
Close
Browse Categories