ഡൽഹി യൂണിയനിൽ പദയാത്രയും സമ്മേളനവും

ഡൽഹി യൂണിയൻ കാൽക്കാജി ശാഖയുടെ ആഭിമുഖ്യത്തിൽ ഉത്തരശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ഡൽഹി യൂണിയൻ കാൽക്കാജി ശാഖയുടെ ആഭിമുഖ്യത്തിൽ 15-ാമത് ഉത്തരശിവഗിരി തീർത്ഥാടനം (പ്രതികാത്മക ശിവഗിരി തീർത്ഥാടനം) നടന്നു. യൂണിയനിലെ 24 ശാഖകളിൽ നിന്നും പീതാംബര ധാരികളായ ഗുരു ഭക്തർ പദയാത്രയിൽ ഭാഗഭാക്കായി. അളകനന്ദ ബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പദയാത്ര ഗോവിന്ദ് പുരിയിലുള്ള ഗുരുക്ഷേത്രത്തിൽ എത്തിച്ചേർന്നു. പദയാത്രയ്ക്ക് സ്വീകരണം നൽകി. പൊതു സമ്മേളനത്തിൽ കാൽക്കാജി ശാഖാ സെക്രട്ടറി വേണു ഡി. അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയും, ചെങ്ങന്നൂർ യൂണിയൻ അഡ്‌മിനിട്രേറ്ററുമായസുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡൻറ് ടി. എസ്. അനിൽ, വൈസ് പ്രസിഡൻറ് സി.ഡി. സുനിൽ കുമാർ, സെക്രട്ടറി എസ്. സതീശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം. കെ. അനിൽ കുമാർ, യോഗം വനിതാ സംഘം പ്രസിഡൻറ് സുധാ ലച്ചു സിംഗ്, ജ്യോതി ബാഹുലേയൻ, യോഗം കൗൺസിലർമാരായ കെ. പി. പ്രകാശൻ, ഓമനക്കുട്ടൻ, രാജീവൻ, സലികുമാർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Author

122 Views
Scroll to top
Close
Browse Categories