ആഷ്‌ലി ബാര്‍ട്ടി
വയസ് 25

മൂന്നുതവണ ഗ്രാന്റ്സ്ലാം സിംഗിള്‍സ് ചാമ്പ്യനായിട്ടുള്ള ബാര്‍ട്ടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ട് മാസം തികയുന്നതിന് മുമ്പാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്

ഓസ്ട്രേലിയന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടിയുടെ ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല ഞെട്ടിയത്. 25-ാം വയസ്സില്‍ ഇങ്ങനെ കളമൊഴിയാനുള്ള തീരുമാനം മാനത്തും മരത്തിലും അവര്‍ കണ്ടില്ല.
40 വയസ്സുള്ള സെറീനാവില്യംസിനെ നോക്കു. വിരമിക്കലിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നില്ല. മൂന്നുതവണ ഗ്രാന്റ്സ്ലാം സിംഗിള്‍സ് ചാമ്പ്യനായിട്ടുള്ള ബാര്‍ട്ടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ട് മാസം തികയുന്നതിന് മുമ്പാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. ‘കരിയറില്‍ സന്തോഷത്തിന്റെ പൂര്‍ണതയോട് അടുത്ത പോലെ. ജീവിതത്തില്‍ മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ സമയമായിരിക്കുന്നു”-ബാര്‍ട്ടി പറഞ്ഞു. 2019ല്‍ ഫ്രഞ്ച് ഓപ്പണിലൂടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടം. 2021ല്‍ വിംബിള്‍ഡണ്‍. 22ല്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ലോക ഒന്നാം റാങ്കുകാരി. 2018ലെ യു.എസ്. ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം. ടെന്നീസിന് പുറമെ ക്രിക്കറ്റിലും ഗോള്‍ഫിലും കമ്പമുണ്ട്. കഴിഞ്ഞ നവമ്പറില്‍ ഗോള്‍ഫ് താരം ഗാരിയുമായി വിവാഹനിശ്ചയം. ടെന്നീസില്‍ നിന്ന് ബാര്‍ട്ടിക്ക് ഇതുവരെ കിട്ടിയ പ്രതിഫലം ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ വെറും 182 കോടി മാത്രം

Author

Scroll to top
Close
Browse Categories